നാസർ ആലുങ്ങലിന് പ്രവാസി വെൽഫെയർ മലപ്പുറം-
പാലക്കാട് ജില്ല കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കുന്നു
ദമ്മാം: ജോലിസ്ഥലം മാറിപ്പോകുന്ന നാസർ ആലുങ്ങലിന് പ്രവാസി വെൽഫെയർ മലപ്പുറം-പാലക്കാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ കായിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് നാസർ ആലുങ്ങൽ. പ്രവാസി വെൽഫെയർ ദമ്മാം ഘടകത്തിന്റെ മലപ്പുറം-പാലക്കാട് ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് കൂടിയാണ് അദ്ദേഹം.
ജോലി ആവശ്യാർഥമാണ് ദമ്മാമിൽനിന്ന് ജിദ്ദയിലേക്കുള്ള സ്ഥലംമാറ്റം. ഏറെ സങ്കീർണമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള സംഘമെന്ന നിലയിൽ പ്രവർത്തനകാലയളവിൽ ഉടനീളം ചടുലമായ സാന്നിധ്യമായിരുന്നു നാസറിന്റേതെന്ന് നിർവാഹക സമിതി അഭിപ്രായപ്പെട്ടു. നാസർ ആലുങ്ങൽ മറുപടി പ്രസംഗം നടത്തി.
ദമ്മാം ഹോളിഡേയ്സ് റെസ്റ്റാറൻറിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നിർവാഹക സമിതി അംഗങ്ങളായ നാസർ വെള്ളിയത്ത്, മുഹ്സിൻ ആറ്റാശ്ശേരി, റഹീം തിരൂർക്കാട്, അബ്ദുൽ ഖാദർ വേങ്ങര, റഷാദ് പൂപ്പലം, അർഷദ് വാണിയമ്പലം, റിയാസ് താനാളൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.