നാട്ടിലേക്ക് മടങ്ങുന്ന ജോബിൻ ജോസഫിന് സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: സാമി അഡ്വാൻസ് ഇലക്ട്രോണിക്സ് സപ്പോർട്ട് സർവിസ് കമ്പനിയിൽ അഞ്ചു വർഷത്തിലധികമായി ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യനായി സേവനമനുഷ്ഠിക്കുന്ന ജോബിൻ ജോസഫിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. റിയാദ് ശുമൈസി കാലിക്കറ്റ് ലൈവ് റസ്റ്റാറന്റിൽ നടന്ന കുടുംബസംഗമത്തിന് മുസ്തഫ മനന്തേരി നേതൃത്വം നൽകി.
മുസമ്മിൽ ആറളം അധ്യക്ഷത വഹിച്ചു. ലിബിൻ, നിസാർ, റിനു, ഷിബിൻ, റെജി, സാം ജോൺ, സഞ്ജയ് കോശി, ഹുസൈൻ എന്നിവർ സംസാരിച്ചു. ജോബിൻ ജോസഫ് വിടവാങ്ങൽ പ്രസംഗവും സംഘാടകർക്ക് നന്ദിയും പറഞ്ഞു.'സൗഹൃദ കൂട്ടായ്മ'യുടെ ഉപഹാരം സീനിയർ ജീവനക്കാരനായ എൻജി. ലിബിൻ വടവതി, ജോബിൻ ജോസഫിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.