യാംബുവിൽനിന്ന് ദമ്മാമിലേക്ക് ജോലി മാറിപ്പോവുന്ന നൗഷാദ് തായത്തിനുള്ള നവോദയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം അജോ ജോർജ് നൽകുന്നു
യാംബു: യാംബുവിൽനിന്ന് ദമ്മാമിലേക്ക് ജോലി മാറിപ്പോവുന്ന ജിദ്ദ നവോദയ യാംബു ഏരിയ യുവജന വേദി കൺവീനറും നവോദയ ജി.എം 16 യൂനിറ്റ് സെക്രട്ടറിയുമായ കണ്ണൂർ മരക്കാർകണ്ടി സ്വദേശി നൗഷാദ് തായത്തിന് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
പത്തു വർഷമായി യാംബുവിലെ 'എയർ ലിക്വിഡ്' കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നൗഷാദിനുള്ള നവോദയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം രക്ഷാധികാരി അജോ ജോർജും യുവജനവേദിയുടേത് കേന്ദ്ര കമ്മിറ്റി കൺവീനർ ആസിഫ് അലി കരുവാറ്റയും കൈമാറി.
ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ്, പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, ട്രഷറർ ശ്രീകാന്ത്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട്, മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസ നേർന്നു. നൗഷാദ് തായത്ത് മറുപടി പ്രസംഗം നടത്തി.
നവോദയയുടെ ഭാഗമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും തുടർന്നും സേവന സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവമാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജി.എം 16 യൂനിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.