റിയാദ്: രണ്ടാമത് കിങ് അബ്ദുൽ അസീസ് ഫാൽക്കൻസ് ഫെസ്റ്റിവലിന് ഒരുക്കം പൂർത്തിയായി. ഡിസംബർ ആദ്യആഴ്ചയിൽ ആരംഭിക്കുന്ന പ്രാപ്പിടിയൻ മേള 16 ദിവസം നീളും. ഇതിെൻറ മുന്നോടിയായി സൗദി ഫാൽക്കൻസ് ക്ലബ് മേളയിലുടനീളം പ്രാപ്പിടിയൻ പക്ഷികളുടെയും അവയുടെ വന്യമായ ജീവിത വ്യവസ്ഥയുടെയും സംരക്ഷണത്തിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച മാർഗരേഖ പ്രദർശിപ്പിച്ചു. തണുപ്പുകാലംതന്നെ മേള നടത്താൻ തെരഞ്ഞെടുത്തത് ഇൗ പക്ഷികളുടെ സ്വാഭാവിക ജീവിതക്രമത്തിന് ഇൗ കാലാവസ്ഥ അനുയോജ്യമെന്ന് കണ്ടാണ്.
ഉയർന്ന ഉൗഷ്മാവിൽ പക്ഷികൾക്ക് പറക്കാനുള്ള കഴിവ് നഷ്ടപ്പെടും. പക്ഷികൾക്ക് ഭയവും തടസ്സവും കൂടാതെ സ്വതന്ത്രമായി വിഹരിക്കാൻ സാധിക്കുന്ന അന്തരീക്ഷവും വിസ്തൃതിയുമുള്ള പ്രദേശമാണ് മേള നടത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്. റിയാദിെൻറ വടക്ക് ഭാഗത്തെ മൽഹാം മേഖലയിലാണ് മേള നഗരി. പങ്കാളികളും സന്ദർശകരുമായി വലിയൊരു കൂട്ടം ജനങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലതയും ഇൗ നഗരിക്കുണ്ട്.
രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി പരിസ്ഥിതി, പൈതൃക സംരക്ഷണത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഫാൽക്കൻസ് ക്ലബ് പ്രവർത്തിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ഡിസംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കുന്ന മേളയിൽ ഫാൽക്കൻ പക്ഷികളുമായുള്ള 400 മീറ്റർ ഒാട്ട മത്സരവും ഇൗ പക്ഷികളുടെ സൗന്ദര്യ മത്സരവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.