റിയാദ്: എൻജിനീയറിങ് ജോലിക്ക് വ്യാജ അക്കാദമിക് യോഗ്യത സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പ്രവാസിക്ക് ഒരു വർഷം തടവ്. വ്യാജരേഖ കുറ്റങ്ങൾക്കായുള്ള പ്രോസിക്യൂഷനാണ് അന്വേഷണത്തിനുശേഷം കുറ്റവാളിയെന്ന് കണ്ടെത്തിയ അറബ് വംശജനായ വിദേശിയെ ഒരു വർഷം തടവിന് ശിക്ഷിച്ചത്.
എൻജിനീയറിങ് ജോലി പ്രാക്ടിസിന് പ്രഫഷനൽ ലൈസൻസ് നേടുന്നതിന് ഇയാൾ വ്യാജ സർവകലാശാല സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് എന്ന ബിരുദം ഇയാൾ കെട്ടിച്ചമച്ചു. തെൻറ രാജ്യത്തെ ഒരു സർവകലാശാലയുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു.
കുറ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഒരു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഒൗദ്യോഗിക വിദ്യാഭ്യാസരേഖകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യാജരേഖക്കും ഒൗദ്യോഗിക രേഖകളിൽ കൃത്രിമത്വത്തിനും ക്രിമിനൽ ശിക്ഷ ആവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.