കളിക്കളത്തിൽ ഇനി ഫൈസലുണ്ടാവില്ല; സുഹൃത്തുക്കൾക്ക് നൊമ്പരമായി

ദമ്മാം: കഴിഞ്ഞ ശനിയാഴ്ച്ച നാട്ടില്‍ നിര്യാതനായ പ്രവാസിയും ദമ്മാമിലെ കാല്‍പന്ത് കളി മൈതാനങ്ങളിലെ സജീവ സാന്ന ിധ്യവും ഇംകോ ക്ലബി​​​​െൻറ സെക്രട്ടറിയുമായ ഫൈസലി​​​​െൻറ (45) വിയോഗം കാല്‍പന്ത് കളി സംഘാടകര്‍ക്ക് തീരാദുഃഖമായി. ഒരു മാസം മുമ്പാണ് ഫൈസൽ അവധിക്ക്​നാട്ടിലേക്ക് പോയത്. മങ്കട കർക്കിടകം എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചി രുന്ന ഏകദിന ഫൈവ്സ് ഫുട്​ബാൾ മത്സരത്തിന് മുന്നോടിയായി നടന്ന സൗഹൃദ വെറ്ററൻസ് മത്സരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ആശുത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കടന്നമണ്ണ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മങ്കട കർക്കിടകത്തെ പരേതനായ കളത്തിങ്ങൽ മൊയ്തീൻ കുട്ടി മൗലവിയുടേയും സൈനബയുടേയും മകനാണ്. ദമ്മാമിൽ സംഘടിപ്പിക്കപ്പെടുന്ന വെറ്ററൻസ് മത്സരങ്ങളിൽ ഇംകോ ടീമിന് വേണ്ടി ജേഴ്സിയണിയാറുള്ള ഫൈസൽ മികച്ച കളിക്കാരനാണ്. പ്രാദേശിക ഫുട്​ബാൾ ക്ലബായ ടൗൺ ടീം കർക്കിടകത്തിലൂടെയാണ് ഫൈസൽ കളിക്കാരനായി വളർന്നത്. നിരവധി പേരെ കളിക്കാരായി ഉയർത്തുന്നതിലും ഫൈസൽ പരിശ്രമിച്ചിട്ടുണ്ട്. ഇംകോയുടെ രൂപവത്​കരണ കാലം മുതൽ തന്നെ ദമ്മാമിലെ മൈതാനങ്ങളിൽ സജീവമായിരുന്നു ഫൈസൽ. ഫൈസലി​​​​െൻറ വിയോഗം ക്ലബിനും ദമ്മാമിലെ കായിക മേഖലക്കും തീരാനഷ്​ടമാണെന്ന് ദമ്മാം ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ (ഡിഫ) പ്രസിഡൻറും ഇംകോ സ്ഥാപകനുമായ വിൽഫ്രഡ് ആൻഡ്രൂസ് പറഞ്ഞു.

ചെറുപ്രായത്തിൽ കളിക്കാരെ കണ്ടെത്തുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്ത ഫൈസൽ എന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നെന്ന് ഡിഫ വൈസ് പ്രസിഡൻറ്​ മൻസൂർ മങ്കട പറഞ്ഞു. ഡിഫയും പ്രവിശ്യയിലെ മുഴുവൻ ഫുട്​ബാൾ ക്ലബുകളും അനുശോചനം രേഖപ്പെടുത്തി. 25 വർഷമായി ദമ്മാമിൽ പ്രവാസിയായ ഫൈസൽ സ്‌പെയർ പാർട്സ് ബിസിനസ് രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. നസീമ (കരുവാരക്കുണ്ട്) ഭാര്യയാണ്. വിദ്യാർഥികളായ റിയ, റിഫ, റിഫ്‌വാൻ എന്നിവരാണ്​ മക്കൾ. താഹിറ, സനിയ എന്നിവർ സഹോദരിമാരാണ്.

Tags:    
News Summary - faizal-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.