വീ​​ടു​​ക​​ളി​​ൽ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷ​​മൊ​​രു​​ക്കി പ്ര​​വാ​​സി​​ക​​ൾ

ദ​​മ്മാം: കോ​​വി​​ഡ്​ ര​​ണ്ടാം​വ​​ര​​വി​െ​​ൻ​​റ പേ​​ടി​​യി​​ൽ അ​​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി യാ​​ത്ര​​ക​​ൾ റ​​ദ്ദാ​​യി​​പ്പോ​​യ​​വ​​ർ ഉ​​ൾ​​െ​പ്പ​​ടെ​​യു​​ള്ള പ്ര​​വാ​​സി​​ക​​ൾ ഇ​​ത്ത​​വ​​ണ പ്ര​​വാ​​സ​​ലോ​​ക​​ത്തെ സ്വ​​ന്തം ഇ​​ട​​ങ്ങ​​ളി​​ൽ ക്രി​​സ്​​​മ​​സ്​ ആ​േ​​ഘാ​​ഷി​​ച്ചു. മു​​ൻ​​കാ​​ല​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ സൗ​​ദി​​യി​​ൽ ഇ​​ത്ത​​വ​​ണ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള​​തെ​​ല്ലാം ക​​ട​​ക​​ളി​​ൽ ല​​ഭ്യ​​മാ​​യി എ​​ന്ന​​താ​​ണ്​ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത.

2016 മു​​ത​​ൽ തു​​ട​​ങ്ങി​​യ മാ​​റ്റം ഇ​​ത്ത​​വ​​ണ ഏ​​റെ പ്ര​​ക​​ട​​മാ​​യി​​രു​​ന്നു​​വെ​​ന്ന്​ അ​​നു​​ഭ​​വ​​സ്ഥ​​ർ വി​​വ​​രി​​ക്കു​​ന്നു. റി​​യാ​​ദി​​ലെ ഒ​​രു ഗി​​ഫ്​​​റ്റ്​ ഷോ​​പ്പി​​ൽ ക്രി​​സ്മ​​സ് മ​​ര​​ങ്ങ​​ളും അ​​ല​​ങ്കാ​​ര​​ങ്ങ​​ളും, സാ​​ന്താ​​ക്ലോ​​സ് വ​​സ്ത്ര​​ങ്ങ​​ൾ, ടി​​ൻ​​സ​​ൽ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ ല​​ഭ്യ​​മാ​​യി​​രു​​ന്നു.

ഒ​​രു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യ കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി​​ക്ക്​ പ​​രി​​ഹാ​​ര​​മാ​​വു​​ക​​യും നാ​​ട്ടി​​ൽ പോ​​യി കു​​ടും​​ബ​​ങ്ങ​​ളോ​​ടൊ​​പ്പം ക്രി​​സ്​​​മ​​സ് ​ആ​​ഘോ​​ഷി​​ക്കാ​​ൻ പ​​ദ്ധ​​തി ത​യാ​​റാ​​ക്കു​​ക​​യും ചെ​​യ​​ത​​വ​​ർ അ​​പ്ര​​തീ​​ക്ഷി​​ത വി​​മാ​​ന റ​​ദ്ദാ​​ക്ക​​ലി​​ൽ കു​​ടു​​ങ്ങി​​പ്പോ​​വു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ ക്രി​​സ്​​​മ​​സ്​ സൗ​​ദി​​യി​​ലെ വാ​​രാ​​ന്ത്യ അ​​വ​​ധി ദി​​വ​​സ​​മാ​​യ വെ​​ള്ളി​​യാ​​ഴ്​​​ച​കൂ​​ടി​​യാ​​യ​​തോ​​ടെ പ​​രി​​മി​​തി​​ക​​ൾ​​ക്കു​​ള്ളി​​ലും പ്രാ​​ർ​​ഥ​​ന​​ക​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും അ​​ധി​​കം പേ​​രും മു​​ട​​ക്കി​​യി​​ല്ല. സു​​ഹൃ​​ത്തു​​ക്ക​​ളും കു​​ടും​​ബ​​ങ്ങ​​ളും ചേ​​ർ​​ന്ന്​ വീ​​ടു​​ക​​ളി​​ൽ​ത​​ന്നെ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഗം​​ഭീ​​ര​​മാ​​ക്കി. സൗ​​ദി കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യി​​ലെ വി​​വി​​ധ ഹോ​​ട്ട​ലു​​ക​​ളും ക്രി​​സ്​​​മ​​സ്​ പ്ര​​മാ​​ണി​​ച്ച്​ പ്ര​​ത്യേ​​ക വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു​​ക്കി ആ​​ഘോ​​ഷ​​ങ്ങ​​ളെ സ​​മ്പ​​ന്ന​​മാ​​ക്കി. സാ​​ധാ​​ര​​ണ​​യാ​​യി ക്രി​​സ്​​​മ​​സ്​ സ​​മ​​യ​​ത്ത്​ കു​​ടും​​ബ​​വു​​മൊ​​ത്ത്​ ആ​​ഘോ​​ഷി​​ക്കാ​​ൻ താ​​ൻ നാ​​ട്ടി​​ലേ​​ക്കു​ പോ​​വു​​ക​​യാ​​യി​​രു​​ന്നു​ പ​​തി​​വെ​​ന്നും എ​​ന്നാ​​ൽ ഇ​​ത്ത​​വ​​ണ സൗ​​ദി​​യി​​ൽ​ത​​ന്നെ ആ​​ഘോ​​ഷി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​യാ​​യെ​​ന്നും​ റി​​യാ​​ദി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന അ​​മേ​​രി​​ക്ക​​ൻ പൗ​​ര​ ജെ​​റു​​വ​​ൽ ട്രി​​നി​​ഡാ​​ഡ്​ പ​​റ​​ഞ്ഞു. വീ​​ട്ടി​​ലേ​​ക്ക്​ വി​​ഡി​​യോ കാ​​ൾ ചെ​​യ്​​​തും ന​​ല്ല റ​​സ്​​​റ്റാ​​റ​​ൻ​​റി​​ൽ​നി​​ന്ന്​ ഭ​​ക്ഷ​​ണം ക​​ഴി​​ച്ചും താ​​ൻ ഈ ​​കാ​​ല​​ത്തെ സ​​ന്തോ​​ഷ​​പ്ര​​ദ​​മാ​​ക്കു​​മെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

ത​​ന്നെ​​പ്പോ​​ലെ സ​​മാ​​ന അ​​നു​​ഭ​​വ​​മു​​ള്ള​​വ​​രെ​​യും ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​ക്കു​​മെ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഡി​​സം​​ബ​​റോ​​ടെ കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി അ​​യ​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു അ​​ധി​​കം​പേ​​രും. മാ​​സ​​ങ്ങ​​ൾ നീ​​ണ്ട വേ​​ർ​​പി​​രി​​യ​​ലി​​നും ഒ​​റ്റ​​പ്പെ​​ട​​ലി​​നും​ശേ​​ഷം പു​​നഃ​​സ​​മാ​​ഗ​​മം സ്വ​​പ്നം​കാ​​ണു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. എ​​ന്നാ​​ൽ, ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന നി​​ല​​വി​​ലെ അ​​വ​​ധി​​ക്കാ​​ല​​ത്ത് കോ​​വി​​ഡ്​ വ്യാ​​പ​​നം വ​​ർ​​ധി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വ​​ള​​രെ കൂ​​ടു​​ത​​ലാ​െ​​ണ​​ന്ന്​ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു.

അ​​തു​​കൊ​​ണ്ടു​ത​​ന്നെ അ​​നാ​​വ​​ശ്യ യാ​​ത്ര​​ക​​ളും സ​​മ്മേ​​ള​​ന​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വി​​ദ​​ഗ്ധ​​ർ ഉ​​പ​​ദേ​​ശി​​ച്ചി​​രു​​ന്നു.

മ​​ല​​യാ​​ളി കു​​ടും​​ബ​​ങ്ങ​​ളും ഈ ​പ്ര​​തി​​സ​​ന്ധി​കാ​​ല​​ങ്ങ​​ളി​​ലും ആ​​ഹ്ലാ​​ദ​​ത്തോ​​ടെ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷി​​ക്കു​​ക​ത​െ​​ന്ന ചെ​​യ്​​​തു. ​െഹെ​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ൾ കി​​സ്​​​മ​​സ്​ മു​​ന്നി​​ൽ​ക​​ണ്ട്​ മി​​ക​​ച്ച ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​തും കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക്​ സ​​ഹാ​​യ​​ക​​മാ​​യി.

Tags:    
News Summary - Expatriates celebrate Christmas at home S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.