Posted On
date_range Updated On
date_range വീടിനുള്ളിൽ വെച്ച് കുട്ടിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ജോലിക്കാരി മദീനയിൽ പിടിയിൽ
മദീന: വീടിനുള്ളിൽ വെച്ച് ഒരു കുട്ടിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയെ മദീന പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടന്ന ഉടൻ തന്നെ മദീന മുനവ്വറ മേഖലയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗം ഇവരെ പിടികൂടുകയായിരുന്നു.
പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.