'പായസപ്പെരുമ’ വേദിയിൽ നോർക്ക ഹെൽപ്പ് ഡെസ്കുമായി പ്രവാസി വെൽഫെയർ
റിയാദ്: ഗൾഫ് മാധ്യമവും മീഫ്രണ്ടും മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി ചേർന്ന് റിയാദിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ‘പായസപ്പെരുമ’ പായസ മത്സര വേദിയിൽ പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിെൻറ നേതൃത്വത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
വ്യാഴാഴ്ച രാത്രി എട്ട് മുതൽ റിയാദ് ബദീഅയിലെ ഫ്ലെമിംഗോ മാളിലുള്ള മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ച് കൃത്യമായി മനസിലാക്കാനും അവയിൽ രജിസ്റ്റർ ചെയ്യാനും പ്രവാസികൾക്ക് ഈ ഹെൽപ്പ് ഡെസ്ക് പ്രയോജനപ്പെടുത്താം.
നോർക്ക കെയർ പ്ലസ്, നോർക്ക ഐഡി തുടങ്ങിയ സുപ്രധാന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും എല്ലാ പ്രവാസികളും ഈ ഹെൽപ്പ് ഡെസ്ക് ബൂത്ത് സന്ദർശിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പായസ മത്സരത്തിന് പുറമെ ഗ്രൂപ്പ് ഡാൻസ്, മ്യൂസിക്കൽ നൈറ്റ്, ഫൺ ഗെയിമുകൾ, ഒപ്പന, മെഹ്ഫിൽ മുട്ടിപ്പാട്ട് തുടങ്ങിയ വിവിധ കലാ-വിനോദ പരിപാടികളും വേദിയിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.