ബുറൈദ: ഏപ്രിൽ 25ന് രാത്രി റിയാദ് - മദീന എക്സ്പ്രസ്സ് ഹൈവേയിൽ റിയാദ് അൽ ഖബ്റക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം കൂരാട് സ്വദേശി അബ്ദുൽ അസീസിന്റെ (47) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം 10.30 ന് കൂരാട് ജുമുഅത്ത് പള്ളി മഖ്ബറയിൽ ഖബറടക്കും.
ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങും അൽ റസ്സ് ഏരിയ കമ്മിറ്റിയും സംയുക്തമായാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. കേരളത്തിൽ നിന്ന് കാൽ നടയായി ഹജ്ജ് യാത്രക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂർ അൽഖസീം വഴി കടന്നുപോകുന്നതിനിടെ അദ്ദേഹത്തെ സന്ദർശിക്കുന്നതിനായി പോയപ്പോഴായിരുന്നു ഇദ്ദേഹത്തെ വാഹനമിടിച്ചത്.
ഹഫ്‌സത്താണ് ഭാര്യ. മക്കൾ ശംസിയ (21), താജുദ്ദീൻ (19), മാജിദ് (10). സഹോദരങ്ങൾ: അബ്ദുൾറഹ്‌മാൻ, അബ്ദുൽ മനാഫ്, ആയിശ, ഫാത്തിമ, ഖദീജ മൈമൂന, ജാമാതാവ് സൽമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.