അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

റിയാദ്: ഏതാനും നാൾ മുമ്പ്​ റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് (56) ആണ്​ മരിച്ചത്​. റിയാദ്​ എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്​ച ഹൃദയവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

റിയാദ് നവോദയ കലാസാംസ്​കാരിക വേദി യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജി​െൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.