പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

റിയാദ്: ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക്​ വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു. ബത്​ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ്‌ കല്ലിങ്കൽ (37) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്.

സൗദിയിൽ നിന്ന് അടുത്തിടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി.

Tags:    
News Summary - Expatriate Malayali passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.