പ്ര​വാ​സി ബാ​ർ​ബേ​ഴ്​​സ് കൂ​ട്ടാ​യ്മ ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള ഡി​സ്‌​കൗ​ണ്ട്കാ​ർ​ഡ് ടി.​പി. ഷു​ഹൈ​ബ് വി​ത​ര​ണം ന​ട​ത്തു​ന്നു

പ്ര​വാ​സി ബാ​ർ​ബേ​ഴ്​​സ് കൂ​ട്ടാ​യ്മ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: പ്ര​വാ​സി ബാ​ർ​ബേ​ഴ്​​സ് കൂ​ട്ടാ​യ്മ ജി​ദ്ദ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ്യ അ​ൽ റ​യാ​ൻ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

കൂ​ട്ടാ​യ്മ​യി​ലേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​ന്ന​വ​ർ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡ് വി​ത​ര​ണം ടി.​പി. ഷു​ഹൈ​ബ് നി​ർ​വ​ഹി​ച്ചു. മു​സ്ത​ഫ കോ​ട്ട​യി​ൽ, മു​സ​മ്മി​ൽ ചി​റ​ക്ക​ൽ, ഹാ​രി​സ് പെ​രി​ന്ത​ൽ​മ​ണ്ണ, സു​ബൈ​ർ വ​ള്ളു​വ​മ്പ്രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.