മൂല്യവർധിത നികുതി (വാറ്റ്)​ പിഴ ഒഴിവാക്കൽ ആറ്​ മാസത്തേക്ക്​ കൂടി നീട്ടി

റിയാദ്​: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്​) ഒടുക്കുന്നതിൽ വീഴ്​ചവരുത്തിയതിന്​ ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന്​ അനുവദിച്ച ഇളവ്​ ആറ്​ മാസത്തേക്ക്​ കൂടി നീട്ടി. നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന്​ സക്കാത്ത്​ ആൻഡ്​​ ടാക്​സ്​ അതോറിറ്റി അനുവദിച്ച ഇളവ്​ ഡിസംബർ 31ന്​ അവസാനിക്കാനിരിക്കെയാണ്​ നീട്ടിയത്​.

ഇതനുസരിച്ച്​ 2025 ജൂൺ 30 വരെ ഇളവ്​ തുടരും. അനുവദിച്ച ഇൗ കാലയളവ്​ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്​ സക്കാത്ത്​ ആൻഡ്​​ ടാക്​സ്​ അതോറിറ്റി നികുതിദായകരോട്​ ആവശ്യപ്പെട്ടു. എല്ലാ നികുതി സംവിധാനങ്ങളിലെയും രജിസ്‌ട്രേഷനും പേയ്‌മെൻറും റിട്ടേൺ സമർപ്പിക്കലും വൈകിയതിനുള്ള പിഴകളിൽനിന്ന് ഒഴിവാക്കുന്നത്​ ഈ ഇളവ്​ പരിധിയിൽ ഉൾപ്പെടും. കൂടാതെ മൂല്യവർധിത നികുതി റിട്ടേൺ ശരിയാക്കാൻ വൈകിയതിനുള്ള പിഴ, ഇലക്ട്രോണിക് ഇൻവോയ്സിങ്​ വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ, മൂല്യവർധിത നികുതിയുടെ മറ്റ് പൊതുവ്യവസ്ഥകൾ ലംഘിച്ചതിനുള്ള പിഴകൾ എന്നിവക്കും ഇളവ്​ ബാധകമായിരിക്കും. എന്നാൽ നികുതി സംവിധാനത്തിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള നികുതി ദായകർക്ക്​ മാത്രമേ ഇതിന്​ അർഹതയുണ്ടായിരിക്കുയുള്ളൂ.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്​​ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതി​െൻറ ഭാഗമായാണ്​ വാറ്റ്​ പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം സൗദി ഭരണകൂടം ആരംഭിച്ചത്​. 2021 ജൂണിലാണ്​ ഇത്​ പ്രഖ്യാപിച്ചത്​. തുടർന്ന്​ ഒരോ കാലാവധി തീരുന്ന മുറയ്​ക്ക്​ ഇളവ്​ നീട്ടി നൽകുകയായിരുന്നു. അതി​െൻറ തുടർച്ചയെന്നോണമാണ്​ ഇപ്പോൾ വീണ്ടും ആറ്​ മാസത്തേക്ക്​ കൂടി നീട്ടിയത്​. അതേ സമയം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ ഈ അനുകൂല്യ പരിധിയിൽ വരില്ലെന്നും ഇളവ്​ കാലവധി നിലനിൽക്കെ വാറ്റ്​ സംബന്ധമായ പരി​ശോധനകൾ തുടരുമെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Exemption from Value Added Tax (VAT) penalty extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.