അബ്ഹ വിമാനത്താവളത്തിൽ എക്സിക്യുട്ടിവ് ലോഞ്ച്

അബ്ഹ: അബ്ഹ വിമാനത്താവളത്തിലെ എക്സിക്യൂട്ടിവ് ലോഞ്ച് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവയ്ലജിന്റെ സാന്നിധ്യത്തിൽ മേഖല ഗവർണർ അമീർ തുർക്കി ബിൻ ത്വലാലാണ് ലോഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മികവുറ്റ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. തനതും ആധുനികവുമായ രൂപകൽപനയിൽ ഒരുക്കിയ ലോഞ്ചിലെ സൗകര്യങ്ങൾ ഗവർണർ കണ്ടു. 88 ദിവസം കൊണ്ടാണ് 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലോഞ്ചിന്റെ നിർമാണം പൂർത്തിയാക്കിയത്. മണിക്കൂറിൽ 82 പേരെ ഉൾക്കൊള്ളാനാകും. വിമാനത്താവളത്തിലെത്തുന്നവർക്ക് മികച്ച സൗകര്യം പ്രദാനം ചെയ്യുന്നതിനാണ് പുതിയ ലോഞ്ച് നിർമിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. 

Tags:    
News Summary - Executive Lounge at Abha Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.