കെ.എം.സി.സി മെഗാ ഈവൻറിൽ വൈവിധ്യമാർന്ന പരിപാടികൾ

ബുറൈദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘ദിശ 2017’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന മെഗാ ഈവൻറിൽ വൈവിധ്യമാർന്ന പരിപാടികളും കലാകായിക മത്സരങ്ങളുമുണ്ടാകുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ഫുട്​ബാൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ ടൂർണമ​​െൻറുകൾ, വടംവലി മത്സരം, സൗഹ്യദ സംഗമം, ടേബിൾ ടോക്ക്്, ആരോഗ്യ പഠനക്ലാസ്​, പൊതുബോധവൽകരണ ക്ലാസ്​, പാരിൻറിങ്​ കൗൺസലിങ്, കുടുംബ സംഗമം, രക്തദാന ^ മെഡിക്കൽ ക്യാമ്പുകൾ, പാചക മത്സരം, മുതിർന്ന പ്രവാസികളെ ആദരിക്കൽ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കാലാകായിക മത്സരങ്ങൾ, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. മത്സര വിജയികൾക്ക് കാഷ് ൈപ്രസ്​ കൂടാതെ സ്വർണനാണയം, എയർ ടിക്കറ്റ് എന്നിവയടക്കമുള്ള സമ്മാനങ്ങളും  നൽകും. 

പരിപാടിയുടെ നടത്തിപ്പിനായി ബഷീർ ഒതായി (ചെയർ), സത്താർ കൂടരഞ്ഞി, സക്കീർ മാടാല (വൈ. ചെയർ), മൊയ്തീൻകുട്ടി കോതേരി (ജന. കൺ), ഫൈസൽ ആലത്തൂർ, ഇല്യാസ്​ മണ്ണാർക്കാട് (ജോ. കൺ), ബാജി ബഷീർ (ട്രഷ) എന്നിവർ പ്രധാന ഭാരവാഹികളായ സ്വാഗതസംഘം രൂപവത്കരിച്ചു. 
ലത്തീഫ് തച്ചംപൊയിൽ, ബഷീർ വെളളില എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിൽ സക്കീർ കൈപ്പുറം, ആറ്റമോൻ, നവാസ്​ പളളിമുക്ക്, ശാഫി കൊടുവളളി, അലിമോൻ ചെറുകര, എം.സി മുസ്​തഫ, അസീസ്​ കിഴക്കോത്ത്, അനീഷ് കൈപ്പുറം, ശിഹാബ് കരുമ്പിൽ, ഉമർ കുന്നുമ്മൽ, യൂസുഫ് ചെറുമല, നാസർ ഫൈസി, അനീഷ് ചുഴലി, സഫീർ മൂക്കണ്ണി, ഫഹദ് പട്ടിക്കാട്, സൈത് ചെട്ടിപ്പടി, ശൗക്കത്ത് പന്നിക്കോട്, ശരീഫ് തലയാട്, ഉവൈസ്​ കൊടുവളളി, നൗഫൽ പാലേരി,  റാഫി അരീക്കോട്, ഉനൈസ്​ പട്ടിക്കാട്, റഫീഖ് ചെമ്പ്ര, 
ഗഫൂർ കുറ്റിക്കാട്ടൂർ, അൻസാരി ഇബ്രാഹീം, കാസിം അടിവാരം എന്നിവർ വിവിധ വകൂപ്പ് കൺവീനർമാരാണ്. റംല ബാജി ബഷീർ, ശബ്ന സത്താർ കൂടരഞ്ഞി, സമീറ നടക്കാവിൽ എന്നിവർ വനിതാ വിങ്ങിനെ നയിക്കും. മൊയ്തീൻകുട്ടി കോതേരി, ബഷീർ ഒതായി, ബഷീർ വെളളില, ബാജി ബഷീർ നായ്ക്കട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Tags:    
News Summary - events saudi gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.