സൂഖ്​ ഉക്കാദിൽ തിളങ്ങി ഒമാൻ കഠാര

ജിദ്ദ: സൂഖ്​ ഉക്കാദ്​ മേളയിൽ ഇൗ വർഷത്തെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്​ ലോകപ്രശസ്​തമായ ഒമാനി കഠാരയാണ്​. ഒമാനി കര കൗശല, നാടോടി കലാകാ​രൻമാരുടെ സംഘങ്ങളുടെ ആഭിമുഖ്യത്തിലുള്ള സ്​റ്റാളിൽ വിൽപ്പനക്കും പ്രദർശനത്തിനും എത്തിച്ചിട്ടുള്ള ഖൻജാർ എന്ന വെള്ളിപ്പിടിയുള്ള കഠാര സന്ദർശകരെ ഏറെ ആകർഷിക്കുന്നു. 1,000 മുതൽ 10,000 റിയാൽ വരെ വിലയുള്ള വ്യത്യസ്​ത ഇനം കഠാരകൾ ഇവിടെ കിട്ടാനുണ്ട്​. ഒമാ​​െൻറ ദേശീയ ചിഹ്​നമാണ്​ ഖൻജാർ. ഒമാൻ ദേശീയ പതാകയിലും ഖൻജാർ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഒമാനി പുരുഷൻമാരുടെ വസ്​ത്രത്തി​​െൻറയും ഭാഗമാണ്​ ഇൗ കഠാര. 
നിരവധി ഇനം ഖൻജാറുകൾ നിലവിലുണ്ടെന്ന്​ സൂഖ്​ ഉക്കാദിലെത്തിയ ഒമാൻ ക്രാഫ്​റ്റ്​ ഇൻഡസ്​ട്രി അസോസിയേഷനിലെ ഹമ്​യാർ ബിൻ ഹമദ്​ അൽ ഉമാരി പറയുന്നു. 

സൂരി, സെയ്​ദി, ബതാനി, സാഹിലി, നി​സ്​വാനി എന്നിവയാണവ. ഒമാൻ രാജകുടുംബം ഉപയോഗിക്കുന്നത്​ സെയ്​ദി മാതൃകയിലുള്ള ഖൻജാറാണ്​. 
കിഴക്കൻ മേഖലയിലെ സൂർ പ്രദേശത്ത്​ നിന്നുള്ളതാണ്​ സൂരി. സ്വർണവർണ പിടിയുള്ള, കനം കുറഞ്ഞ, ചെറിയ കഠാരയാണത്​. 
അതി​​െൻറ താഴ്​ഭാഗം തുകലിലാണ്​ നിർമിക്കുന്നത്​. വെള്ളി, സ്വർണ എംബ്രോയ്​ഡറി പണിയും അതിൽ ചെയ്യും. നിസ്​വ പ്രവിശ്യയിലെ നിസ്​വാനിയുടെ പിടി ദാരുനിർമിതമാണ്​. സെയ്​ദിയുമായി സാമ്യമുള്ള ഇതിൽ ആനക്കൊമ്പും ഉപയോഗിക്കാറുണ്ട്​. ഏറ്റവും മികച്ച ഖൻജാറുകളിലൊന്നായി പരിഗണിക്കുന്നതുമാണ്​ നിസ്​വാനി. ജൂലൈ 13 നാണ്​ സൂഖ്​ ഉക്കാദ്​ സമാപിക്കുന്നത്​. ഇൗജിപ്​താണ്​ ഇത്തവണത്തെ അതിഥി രാഷ്​ട്രം. 

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.