??????????????? ???????????????? ??? ???????? ???????? ???????? ??????????

കവിയുടെ സാന്നിധ്യത്തിൽ ‘സൂര്യകാന്തി നോവ്’ സാംസ്​കാരികോൽസവം 

ജിദ്ദ: ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയ നേതൃത്വത്തില്‍ ഏരിയ കണ്‍വെന്‍ഷ​​െൻറ ഭാഗമായി ‘സൂര്യകാന്തി നോവ്’ എന്ന പേരില്‍ സംസ്കാരികോൽസവം നടന്നു. കവി  മുരുകന്‍ കാട്ടാക്കട  ‘രക്തസാക്ഷികൾ’ എന്ന കവിത ചൊല്ലി  ചടങ്ങ് ഉദ്ഘാടനം ചെയ്​തു. ലോകത്തില്‍ പ്രണയം ഇല്ലാത്ത ഭരണാധികാരികളാണ് ഫാഷിസത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന്​  ‘രേണുക’ എന്ന ത​​െൻറ കവിത ആലപിച്ചു കൊണ്ട്​ അദ്ദേഹം പറഞ്ഞു. 

‘രക്തസാക്ഷികൾ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം  നവോദയ  ബാലവേദി അവതരിപ്പിച്ച​ു.മുഹസിന്‍ കാളികാവ് ആണ്​ സംവിധാനം ചെയ്തത്​.
 നൃത്താധ്യാപിക ഷെല്‍ന വിജയി​​െൻറ നേതൃത്വത്തില്‍ ‘സുര്യകാന്തി നോവ്’   കവിതയുടെ സംഗീത ശിൽപം അരങ്ങേറി. ഒപ്പന, നാടോടി നൃത്തം‍, ഗാന സന്ധ്യ എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി.

കിലോ അഞ്ച് ഏരിയ പ്രസിഡൻറ്​ നാസര്‍ പോന്മന  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഉൗഫ്, ജന.സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡൻറ്​ ഷിബു തിരുവനന്തപുരം, ഏരിയ രക്ഷാധികാരി സലാഹുദ്ദീന്‍ കൊഞ്ചിറ, ഏരിയ സെക്രട്ടറി സാലി, ട്രഷറര്‍ സെയ്ദ് എന്നിവര്‍ സംസാരിച്ചു.
ജിദ്ദ നവോദയ സെക്രട്ടറി ആസിഫ് കരുവാറ്റ സ്വാഗതവും ഹാജ നന്ദിയും പറഞ്ഞു. 

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.