??????? ????? ?????????????? ????????? ??????? ??????? ??????? ??????????????

വളണ്ടിയർമാർക്ക് ഇന്ത്യൻ എംബസി പുരസ്​കാരം നൽകും -അംബാസഡർ

റിയാദ്​: സൗദിയിലെ ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക്​ പുരസ്​കാരം നൽകുമെന്ന്​ ഇന്ത്യൻ അംബാസഡർ അഹ്​മദ്​ ജാവേദ്​. എംബസിയുമായി സഹകരിക്കുന്ന വളണ്ടിയർമാരുടെ പ്രവർത്തന മികവ്​ വിലയിരുത്തിയാണ്​ എല്ലാവർഷവും റിപ്പബ്ലിക്​ ദിന ചടങ്ങിൽ ആദരിക്കുകയെന്നും റിയാദിലെ എംബസി ആസ്ഥാനത്തെ കമ്യൂണിറ്റി ക്ലബ്ബിൽ​ വ്യാഴാഴ്​ച വൈകീട്ട്​ നടന്ന വളണ്ടിയർമാരുടെ യോഗത്തിൽ അദ്ദേഹം വ്യക്​തമാക്കി. പൊതുമാപ്പ് കാലയളവിൽ സന്നദ്ധപ്രവർത്തകർ അനുഷ്​ഠിച്ച സേവനം പ്രശംസനീയമാണ്​. തുടർന്നും ഇവരുടെ പ്രവർത്തനങ്ങൾ ആവശ്യമാണ്​. വരുന്ന വർഷം മുതൽ പുരസ്​കാരം നൽകും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ നിന്ന്​ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. എത്ര പേർക്ക്​ പുരസ്​കാരം നൽകുമെന്നും അതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നുമുള്ള വിശദവിവരങ്ങൾ എംബസി വെബ്സൈറ്റിൽ പ്രസിധീകരിക്കും.

രാജ്യത്തെ ഏറ്റവും വലിയ വിദേശിസമൂഹമായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും എംബസിയിലേയോ കോൺസുലേറ്റിലേയും സൗകര്യങ്ങളോ ഉദ്യോഗസ്​ഥരോ മതിയാകില്ല. സാമൂഹിക പ്രവർത്തകരുടെ സേവനം വലിയ ആശ്വാസമാണ്​. റിയാദ്​, ജിദ്ദ, ദമ്മാം, അൽഖസീം, ഹാഇൽ, ഖമീസ്​ മുഷൈത്ത്, നജ്റാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർ പലപ്പോഴും എംബസിയെ സമീപിക്കുന്നത് വളണ്ടിയർമാരുടെ സഹായത്തോടെയാണ്. പ്രതിഫലം കാംക്ഷിക്കാതെയാണ്​ ഇവർ പ്രവർത്തിക്കുന്നത്​.

പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാർക്ക്​ എംബസിയിൽ രജിസ്​ട്രേഷൻ ഏർപ്പെടുത്തും. ഇതിനുള്ള സംവിധാനം ഉടൻ ആരംഭിക്കും. മൂന്ന് മാസത്തിലൊരിക്കൽ വളണ്ടിയർമാരുടേയും എംബസിയിലെ വിവിധ വകുപ്പ് തലവൻമാരുടേയും ഉദ്യോഗസ്​ഥരുടേയും യോഗം വിളിക്കും. എംബസി പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അംബാസഡറെ ambassador@indianembassy.org.sa എന്ന ഇൗമെയിൽ വിലാസത്തിലൂടെ നേരിട്ട്​ അറിയിക്കാം. ഹെൽപ്പ്​ലൈൻ 24 മണിക്കൂറും പ്രവർത്തിക്കും. അനധികൃത റിക്രൂട്ടിങ്​ ഏജൻസികൾ വഴി എത്തുന്നവരാണ് പലപ്പോഴും തൊഴിൽ സ്​ഥാപനത്തി​െൻറ വഞ്ചനക്കിരയായ പരാതികളുമായി എംബസിയെ സമീപിക്കുന്നത്​.

അനധികൃത റിക്രൂട്ടിങ്ങുകളെ കുറിച്ച്​ ബോധവത്കരണം നടത്താൻ വളണ്ടിയർമാരും നാട്ടിലുള്ള അവരുടെ സംഘടനകളും സ്​ഥാപനങ്ങളും ബന്ധുക്കളും വഴി ശ്രമിക്കണമെന്നും അംബാസഡർ ആഹ്വാനം ചെയ്​തു. സ്​പോൺസർമാരാൽ വഞ്ചിക്കപ്പെട്ടെന്ന പരാതികളുമായി ദിനംപ്രതി ധാരാളം ഗാർഹിക തൊഴിലാളികൾ, പ്രത്യേകിച്ച്​ സ്​ത്രീകൾ എംബസിയിലെത്തുന്നുണ്ട്​. ഇവരിൽ പലരും അനധികൃത റിക്രൂട്ട്​മ​െൻറി​​െൻറ ഇരകളാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 2000 അമേരിക്കൻ ഡോളറി​​െൻറ ബോണ്ട്​ സ്​പോൺസർമാർ എംബസിയിൽ നൽകണമെന്നാണ്​ വ്യവസ്​ഥ. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു ബോണ്ട്​ പോലും എംബസിയിൽ എത്തിയിട്ടില്ല.

എന്നാൽ റിക്രൂട്ട്​മ​െൻറ്​ നിർബാധം നടക്കുന്നു. പ്രശ്​നത്തിൽപെടുന്നവർ പരാതിയുമായെത്തു​േമ്പാഴാണ്​ ഇത്​ മനസിലാകുന്നത്​. ഇത്​ തടയാൻ ബോധവത്കരണത്തിലൂടെ മാത്രമേ കഴിയൂ എന്നും അംബാസഡർ കൂട്ടിച്ചേർത്തു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകരും എംബസി ഉദ്യോഗസ്​ഥരും പങ്കെടുത്തു. യോഗത്തിൽ വെൽഫെയർ കോൺസുലർ അനിൽ നോട്യാൽ സ്വാഗതം പറഞ്ഞു. ഫസ്​റ്റ് സെക്രട്ടറി വി. നാരായണൻ, ലേബർ അറ്റാഷെ ജോർജ് തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്​ഥർ യോഗത്തിൽ പ​െങ്കടുത്തു.

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.