എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ
റിയാദ്: ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനം എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലസിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി ആലുവ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിെൻറ ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക സേവനത്തിലൂടെയും സഹജീവി സ്നേഹത്തിലൂടെയും പ്രവാസ ലോകത്ത് ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയെൻറയും കടമയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. വൈസ് പ്രസിഡന്റ് ലാലു വർക്കി ചടങ്ങിന് ആമുഖം നൽകി.
അസ്ലം പാലത്ത് (കോഴിക്കോട് ജില്ല കൂട്ടായ്മ), ഫൈസൽ തമ്പോലത്ത് (മലപ്പുറം ജില്ല കൂട്ടായ്മ), എടപ്പ ഭാരവാഹികളായ ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, ജൂബി ലൂക്കോസ്, മുഹമ്മദ് തസ്ലിം, സലാം പെരുമ്പാവൂർ, മുഹമ്മദ് ഉവൈസ്, ഹിലാൽ ബാബു, വുമൺസ് കലക്ടീവ് ഭാരവാഹികളായ സൗമ്യ സക്കറിയ, നൗറിൻ ഷാ, ഷൈജി ലാലു വർക്കി എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ജോ.സെക്രട്ടറി അഡ്വ. അജിത് ഖാൻ സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന മധുരപലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.