ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റി പി.ടി. തോമസ് അനുസ്മരണ യോഗത്തിൽനിന്ന്
റിയാദ്: ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ടി. തോമസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീര്‍ പട്ടണത്ത് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഫൈസല്‍ ബഹസന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇടുക്കി ജില്ലാ പ്രസിഡൻറ് ഷാജി മഠത്തില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വിന്‍സൻറ്, സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, പ്രോഗ്രാം ജോയിൻറ് കണ്‍വീനറും സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ ജോണ്സന് മര്‍ക്കോസ്, നാഷനല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന് മുനമ്പത്ത് തുടങ്ങിയ ഗ്ലോബല്‍, നാഷനല്‍, സെന്‍ട്രല്‍ ജില്ലാകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷ റഹ്മാന്, സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ ഡോമിനിക് സാവിയോ, ജില്ലാ സെക്രട്ടറി നാസര്‍ ആലുവ, സെന്‍ട്രല്‍ കൗണ്‍സിലര്‍ ജോമി ജോണ്‍, ജില്ലാകമ്മിറ്റി എക്സിക്യൂട്ടിവ് ബിനു തോമസ്, മിറാഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല വൈസ് പ്രസിഡൻറ് മാത്യു വര്‍ഗീസ്, ട്രഷറര്‍ ജാഫര്‍ഖാന്‍, ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂര്‍ തുടങ്ങിയവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും സെക്രട്ടറി ഇബ്രാഹിം ഹൈദ്രോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.