നാട്ടിൽ നിന്നെത്തി നാലാം ദിവസം കുഴഞ്ഞുവീണ്​ മരിച്ചു

റിയാദ്​: പിതാവി​​​െൻറ മരണത്തെ തുടർന്ന്​ നാട്ടിൽ പോയി മടങ്ങിയെത്തിയ മലയാളി നാലാം ദിവസം കുഴഞ്ഞുവീണ്​ മരിച്ചു. എറണാകുളം പറവൂർ സ്വദേശി മുണ്ടയ്​ക്കാപാടത്ത്​ ഷാഹുൽ ഹമീദാണ്​ (50) ഇക്കഴിഞ്ഞ വ്യാഴാഴ്​ച ഉച്ചക്ക്​ ജോലിക്കിടെ കുഴഞ്ഞുവീണത്​. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം മീഡ്​ സൂപർമാർക്കറ്റ്​ ​ശൃംഖലയുടെ റിയാദ്​ എക്​സിറ്റ്​ 24ൽ മക്ക റോഡ്​ ഷോബ്ര ശാഖയിൽ ജീവനക്കാരനാണ്​. 

പിതാവ്​ എം.കെ അബ്​ദുറഹ്​മാ​​​െൻറ മരണമറിഞ്ഞ്​ 15 ദിവസത്തെ അവധിക്ക്​ നാട്ടിൽ പോയിട്ട്​ ഇക്കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ മടങ്ങിയെത്തിയത്​. ചൊവ്വാഴ്​ച ജോലിയിൽ പുനഃപ്രവേശിച്ചു. വ്യാഴാഴ്​ച ഉച്ചക്ക്​ 2.45ഒാടെ ജോലിസ്ഥലത്ത്​ കുഴഞ്ഞുവീണു. കടയിലെത്തിയയാൾക്ക്​ സാധനം എടുത്തുകൊടുക്കുന്നതിനിടെയാണ്​ വീണത്​. അപ്പോൾ തന്നെ മരണവും സംഭവിച്ചു. റുഖിയയാണ്​ മാതാവ്​. ഭാര്യ: അസു, മകൾ: അസ്​ന, അംന. മൃതദേഹം റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്​ സൂക്ഷിച്ചിരിക്കുന്നത്​. 

Tags:    
News Summary - ernakulam native dead in riyadh gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.