എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ ക്രിക്കറ്റ് ക്ലബ് ജേഴ്‌സി പ്രകാശന പരിപാടിയിൽ നിന്ന്
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം നടന്നു. മലാസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ടെക്നോമെയ്ക്ക് എം.ഡി ഹബീബ് അബൂബക്കർ, എടപ്പ ചെയർമാൻ അലി ആലുവ എന്നിവരിൽ നിന്ന് ടീം ക്യാപ്റ്റൻ അനസ് കോതമംഗലവും, വൈസ് ക്യാപ്റ്റൻ മുഹമ്മദ് തസ്ലീമും ചേർന്ന് ജേഴ്‌സി ഏറ്റുവാങ്ങി. പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
എടപ്പ സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), അമീർ പട്ടണം, അജീഷ് ചെറുവട്ടൂർ (ഒ.ഐ.സി.സി), ഉസ്മാൻ പരീത്, തൻസിൽ ജബ്ബാർ (കെ.എം.സി.സി), സുധീർ കുമിൾ (നവോദയ), ഉമ്മർ മുക്കം (ഫോർക്ക), സാജു ദേവസ്സി (പെരുമ്പാവൂർ അസോസിയേഷൻ), റഫീഖ് കൊച്ചി (കൊച്ചിൻ കൂട്ടായ്മ), അയൂബ് ഖാൻ (എൻ.ആർ.കെ മുൻ ചെയർമാൻ), അഷ്‌റഫ് അപ്പക്കാട്ടിൽ (പാലക്കാട് ജില്ല കൂട്ടായ്മ), സജിൻ നിഷാൻ, സാനു മാവേലിക്കര (റിയാദ് ടാക്കീസ്), ഷാജഹാൻ ചാവക്കാട് (നമ്മൾ ചാവക്കാട്ടുകാർ), ബാലു കുട്ടൻ (മൈത്രി) എന്നിവർ ആശംസകൾ നേർന്നു.ക്രിക്കറ്റ് ക്ലബ് അംഗങ്ങളായ ആരിഷ് റഷീദ്, മുഹമ്മദ് സഹൽ, അജ്നാസ് ബാവു, രഞ്ജു, രാജേഷ് നന്ദനൻ, ഫയാസ്, അസ്ബിൻ എന്നിവർ എടപ്പാ ഭാരവാഹികളായ സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നൗഷാദ് ആലുവ, ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ എന്നിവരിൽ നിന്ന് ജേഴ്‌സി ഏറ്റു വാങ്ങി. എടപ്പ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ഷമീർ മുഹമ്മദ്, അമീർ ആലുവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആക്റ്റിംഗ് സെക്രട്ടറി അഡ്വ. അജിത്‌ഖാൻ സ്വാഗതവും ജോയിന്റ് ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.