മലയാളം മിഷൻ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം ഡോ. നൗഫൽ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: മലയാളം മിഷൻ ദമ്മാം പഠനകേന്ദ്രത്തിന്റെ ‘പ്രവേശനോത്സവം 2025’ ദമ്മാം നവോദയ ഓഫിസിൽ നടന്നു. പഠനകേന്ദ്രം പ്രവർത്തകൻ മനോജ് പുത്തൂരാൻ അധ്യക്ഷതവഹിച്ചു. ശ്രീനാരായണ ഓപൺ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. നൗഫൽ പരിപാടി ഉദ്ഘാടനം ചെയ്തു. ദമ്മാം പഠനകേന്ദ്രം കോഓഡിനേറ്റർ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു. മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗങ്ങളായ ഷനീബ് അബൂബക്കർ, ഇക്ബാൽ വെളിയൻകോട്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര എന്നിവർ സംസാരിച്ചു.
പഠനകേന്ദ്രം പ്രവർത്തകരായ സ്മിത നരസിംഹൻ, സിന്ധു സുരേഷ്, ജോഷി വർഗീസ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം. മലയാളം മിഷൻ മലയാണ്മ ഗീതം കുട്ടികൾ ഏറ്റുചൊല്ലി. നവോദയ കേന്ദ്രകുടുംബവേദി ബാലവേദി വൈ. പ്രസി. ഫാത്തിമാ ഷാന ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ നടത്തിയ സുഗതഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ദമ്മാം പഠനകേന്ദ്രം വിദ്യാർഥി അബ്ദുൽ ഹമീസിനെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കുട്ടികൾക്കായി കടംകഥ മത്സരവും വിവിധയിനം വിനോദ പരിപാടികളും അരങ്ങേറി. സൗദി ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് കൊട്ടിയം, വിദഗ്ദ്ധസമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസ്, ദമ്മാം മേഖല സെക്രട്ടറി അനു രാജേഷ്, കൺവീനർ നരസിംഹൻ, നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരിസമിതി അംഗം കൃഷ്ണകുമാർ, നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാനാത്ത്, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.