റിയാദ്: മായം കലർന്നതും സൗദി സ്റ്റാേൻറർഡ് ഒാർഗനൈസേഷെൻറ അംഗീകാരമില്ലാത്തതുമായ എൻജിൻ ഒായിൽ പിടികൂടി. വാണിജ്യ, നിക്ഷേപ കാര്യമന്ത്രാലയം റിയാദിലും പരിസരപ്രദേശങ്ങളിലും വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത 48,000 കാൻ ഒായിൽ കണ്ടെത്തിയത്. ഇവ സൂക്ഷിച്ച വെയർഹൗസുകളും അസംബ്ലി കേന്ദ്രങ്ങളും അടച്ചുപൂട്ടുകയും ഉത്തരവാദികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മറ്റ് സുരക്ഷാവിഭാഗങ്ങളുടെ സഹായത്തോടെ റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിലും അൽഖർജ് ഗവർണേററ്റിെൻറ ഭൂപരിധിയിലും പരിശോധന നടത്തിയപ്പോൾ വാഹനങ്ങളുടെ വിവിധതരം ഒായിലുകൾ നിർമിക്കുന്ന യൂനിറ്റുകൾ, വെയർഹൗസുകൾ, വിൽപനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരവധി അനധികൃത നടപടികളും ക്രമക്കേടുകളും വ്യാജ ഉൽപന്നങ്ങളുമാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
എൻജിൻ ഒായിലിന് പുറമെ 21,000 ബോട്ടിൽ റേഡിയേറ്റർ ഒായിലും ബ്രേക്ക് ഒായിൽ നിർമിക്കാൻ സൂക്ഷിച്ച 1,200 അസംസ്കൃത ഒായിലും വിൽപനക്ക് തയാറാക്കി പാക്ക് ചെയ്തുവെച്ച 1,000 ലിറ്റർ ബ്രേക്ക് ഒായിലും പരിശോധനയിൽ പിടികൂടി. നിർമാണത്തിൽ മായം കലർത്തുന്നതും സൗദി സ്റ്റാേൻറർഡ് ഒാർഗനൈസേഷെൻറ അംഗീകാരമില്ലാത്തതും വ്യാജവുമായ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ സാമ്പത്തിക പിഴയും ശിക്ഷയായി ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റം ചെയ്യുന്നവർ വിദേശികളാണെങ്കിൽ ശിക്ഷക്ക് ശേഷം നാടുകടത്തും. സ്വദേശികളാണെങ്കിൽ വ്യാപാര ഇടപാടുകൾ തുടരാൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.