ജി​ദ്ദ ന​വോ​ദ​യ ഇ.​എം.​എ​സ് - എ.​കെ.​ജി അ​നു​സ്മ​ര​ണ

യോ​ഗ​ത്തി​ൽ ജു​നൈ​സ് താ​ഴേ​ക്കോ​ട് സം​സാ​രി​ക്കു​ന്നു

ഇ.​എം.​എ​സ് - എ.​കെ.​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ടി​െൻറ​യും എ.​കെ. ഗോ​പാ​ല​െൻറ​യും (എ.​കെ.​ജി) സം​യു​ക്ത അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​ഫ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ജു​നൈ​സ് താ​ഴേ​ക്കോ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​എം.​എ​സും എ.​കെ.​ജി​യും ന​ൽ​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം ത​െൻറ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. സാ​മൂ​ഹ്യ​നീ​തി, സ​മ​ത്വം, ജ​ന​ക്ഷേ​മം എ​ന്നി​വ മു​ൻ​നി​ർ​ത്തി​യു​ള്ള അ​വ​രു​ടെ ജീ​വി​ത​വും പോ​രാ​ട്ട​ങ്ങ​ളും ഇ​ന്നും പു​തി​യ ത​ല​മു​റ​യ്ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ-​യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - EMS - AKG organized a memorial service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.