ജിദ്ദയിൽ രൂപീകരിച്ച പുതിയ പെൺകൂട്ടായ്മയായ ‘എംപവറിങ് വിമൻസ് അലയൻസ്’ പ്രവർത്തകർ

‘എംപവറിങ് വിമൻസ് അലയൻസ്’; ജിദ്ദയിൽ പുതിയ പെൺകൂട്ടായ്മ നിലവിൽ വന്നു

ജിദ്ദ: സ്ത്രീകളുടെ വിവിധ മേഖലകളിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുക, അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജിദ്ദയിൽ പുതിയൊരു പെൺകൂട്ടായ്മ പിറവിയെടുത്തു. എംപവറിങ് വിമൻസ് അലയൻസ് (എവ) എന്ന പേരിലുള്ള കൂട്ടായ്മയുടെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു. അബീർ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഷെമി ഷബീർ (എം.ഡി, മൾട്ടിസിസ്റ്റം ലോജിസ്റ്റിക്) ഉദ്‌ഘാടനം ചെയ്തു. സലീന മുസാഫിർ അധ്യക്ഷത വഹിച്ചു.


കബീർ കൊണ്ടോട്ടി ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. വിവിധ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മാനസിക സമ്മർദത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ജിദ്ദ കേരള പൗരാവലിയും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി നൽകുന്ന കമ്മ്യൂണിറ്റി പ്രിവിലേജ് ആരോഗ്യ കാർഡ് എവ കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ചടങ്ങിൽ വിതരണം ചെയ്തു. അലി തേക്കുതോട് പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. എവ ലോഗോ ഡിസൈൻ ചെയ്ത നിസാർ മടവൂരിനെ അനുമോദിച്ചു.

ജ്യോതി ബാബുകുമാർ, ശരീഫ് അറക്കൽ, നിസാർ മടവൂർ തുടങ്ങിയവർ സംസാരിച്ചു. സോഫിയ സുനിൽ സ്വാഗതവും റുഫ്‌ന ഷിഫാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Empowering Women's Alliance'; A new women's group came into being in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.