തനിമ റിയാദ് പ്രവർത്തക സംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച ത​നി​മ പ്ര​വ​ർ​ത്ത​ക സം​ഗ​മം

റി​യാ​ദ്: ത​നി​മ സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രും നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മം വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ൾ കൈ​മാ​റു​ന്ന​താ​യി മാ​റി.പ​ഴ​യ​കാ​ല​ത്തി​‍െൻറ മ​ങ്ങാ​ത്ത ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച്​ മു​ൻ​ഗാ​മി​ക​ളും ആ​വേ​ശ​ത്തോ​ടെ പു​തു​ത​ല​മു​റ​യും ഓ​ൺ​ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​ഴു​പ​തു​ക​ളു​ടെ അ​ന്ത്യ​ത്തി​ൽ പി​റ​വി​യെ​ടു​ത്ത 'റി​യാ​ദ് ഇ​സ്‌​ലാ​മി​ക് സ്​​റ്റ​ഡി സ​ർ​ക്കി​ളാ'​ണ് പി​ന്നീ​ട് 'കെ.​ഐ.​ജി'​യാ​യും 'ത​നി​മ'​യാ​യും മാ​റി​യ​ത്.

ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് പ​രി​പാ​ടി​ക്ക് നാ​ന്ദി കു​റി​ച്ചു. ദൈ​വം ന​ൽ​കു​ന്ന നി​ര​വ​ധി അ​നു​ഗ്ര​ഹ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ വി​ഹ്വ​ല​രാ​യി മാ​റു​ക​യും ദൈ​വ​നി​ന്ദ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത അ​നു​ചി​ത​മാ​ണെ​ന്നും ക്ഷ​മ​യോ​ടെ​യും സ​ഹ​ന​ത്തോ​ടെ​യും ഈ ​കാ​ല​ത്തെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ളു​ദ്ധ​രി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്ഥൈ​ര്യ​വും പോ​രാ​ട്ട​വീ​ര്യ​വും ന​മു​ക്ക് പ​ഠ​മാ​വ​ണ​മെ​ന്നും ബൈ​ത്തു​ൽ മ​ഖ്ദി​സ് വി​മോ​ചി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.റി​യാ​ദ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും ബ​ത്ഹ​യി​ലെ വ്യാ​പാ​ര പ്ര​മു​ഖ​നു​മാ​യി​രു​ന്ന മു​ത്ത​ലി​ബ് പ​യ്യ​ന്നൂ​രി​നെ യോ​ഗം അ​നു​സ്മ​രി​ച്ചു. ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യി​രു​ന്ന ഇ.​കെ. ഈ​സ, സ​ഈ​ദ് ഉ​മ​ർ, അ​ബ്​​ദു​ല്ല മ​ൻ​ഹാം, അ​സ്ഹ​ർ പു​ള്ളി​യി​ൽ, കോ​യ​ക്കു​ട്ടി, അ​ബ്​​ദു​ൽ ഖാ​ദ​ർ വ​ടു​ത​ല, കെ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, നി​സാ​ർ ക​ണ്ണൂ​ർ, അ​ലി​ക്കു​ഞ്ഞി എ​ട​വ​ന​ക്കാ​ട്, എ​സ്.​എം. നൗ​ഷാ​ദ്, അ​ലി ശ​ഖ്റ, ആ​മി​ന ടീ​ച്ച​ർ, സ​ൽ​മ അ​സ്‌​ലം, ബ​ഹ്ജ സി​ദ്ദി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്നും സി​ദ്ദീ​ഖ് ബി​ൻ ജ​മാ​ൽ, ബ​ഷീ​ർ രാ​മ​പു​രം, തൗ​ഫീ​ഖ് റ​ഹ്മാ​ൻ, സ​ലീം മാ​ഹി എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

റ​സാ​ഖ് കോ​ഴി​ക്കോ​ട്, നാ​ജി​ഹ് ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ വി.​ടി. അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി, അ​ബ്​​ദു​റ​ഹ്മാ​ൻ എ​റി​യാ​ട്, ജ​ലീ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഇ.​കെ ഈ​സ, അ​സ്ഹ​ർ പു​ള്ളി​യി​ൽ, കോ​യ​ക്കു​ട്ടി, താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, സ​ദ​റു​ദ്ദീ​ൻ കീ​ഴി​ശ്ശേ​രി എ​ന്നി​വ​ർ മു​ഖ്യ സം​ഘാ​ട​ക​രാ​യി​രു​ന്നു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​സി. അ​മീ​ർ മു​ജീ​ബു​റ​ഹ്മാ​ൻ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ത്തി​‍െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​‍െൻറ​യും തീ​ക്ഷ്‌​ണ​വും ഊ​ഷ്മ​ള​വു​മാ​യ വി​കാ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച സം​ഗ​മ​ത്തെ അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു. ഈ ​ക​രു​ത്തു​കൊ​ണ്ട് പ്ര​തി​ലോ​മ ശ​ക്തി​ക​ളെ നേ​രി​ടാ​ൻ ആ​സു​ര​കാ​ല​ത്ത് ന​മു​ക്ക് സാ​ധ്യ​മാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags:    
News Summary - Riyad Thanima Workers Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.