റിയാദിലെത്തിയ കുവൈത്ത് അമീർ ശൈഖ്​ മിശ്​അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സ്വീകരിക്കുന്നു

കുവൈത്ത്​ അമീർ റിയാദിലെത്തി

റിയാദ്​: കുവൈത്ത് അമീർ ശൈഖ്​ മിശ്​അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് റിയാദിലെത്തി. കുവൈത്ത്​ അമീറായി അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്​. റിയാദിലെത്തിയ കുവൈത്ത്​ അമീറിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരി​െട്ടത്തി സ്വീകരിച്ചു. സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടുള്ള ​സ്​നേഹാദരവുകളും പ്രാദേശിക അന്തർദേശീയ തലങ്ങളിലെയും രാജ്യത്തി​െൻറ നിലപാടിനെയും പ്രതിഫലിപ്പിക്കുന്നതാണ്​ കുവൈത്ത്​ അമീറി​ന്‍റെ സൗദി സന്ദർശനം.

അമീറായ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത്​ അമീറിന്‍റെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത്​. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായ ആശങ്കയുള്ള വിഷയങ്ങളെക്കുറിച്ചും സൗദി ഭരണകൂട നേതൃത്വവുമായുള്ള ആശയവിനിമയവും കൂടിയാലോചനയും വർധിപ്പിക്കാനുള്ള കുവൈത്ത്​ അമീറിന്‍റെ താൽപ്പര്യം ഇത് പ്രതിഫലിപ്പിക്കുന്നു.

130 വർഷത്തിലേറെ പഴക്കമുണ്ട്​. സൗദി-കുവൈത്ത് ബന്ധങ്ങൾക്ക്​. സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നു. ഈ ബന്ധങ്ങൾ ഏകീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിന്‍റെ വശങ്ങൾ വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും അതി​ന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Emir of Kuwait arrived in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.