റിയാദ്: നയതന്ത്രത്തിെൻറ കാൽപന്തുമായി റിയാദിൽ വിവിധ എംബസി ഉദ്യോഗസ്ഥരുടെ ടൂർണമെൻറിന് തുടക്കമായി. 20 ഒാളം എംബസികൾ പെങ്കടുക്കുന്ന ടൂർണമെൻറ് ബ്രിട്ടീഷ് കൗൺസിലാണ് സംഘടിപ്പിക്കുന്നത്. ടീമുകളെ നാല് ഗ്രൂപുകളായി തിരിച്ചാണ് മത്സരം. യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, പാകിസ്ഥാൻ, ജർമനി, ഫ്രാൻസ്, ആസ്ട്രിയ, സൗത്ത് ആഫ്രിക്ക, സെനഗൽ, ഇൗജിപ്ത്, മൊറോക്കോ, ജോർഡൻ, മെക്സിക്കോ, ബ്രസിൽ, ഉറുഗ്വേ, വെനിസുല, മൗറിഷ്യസ്, അസർബൈജാൻ, ജപ്പാൻ, സിങ്കപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ ടീമുകളാണ് പെങ്കടുക്കുന്നത്. അൽ ശബാബ് ക്ലബാണ് ആതിഥ്യം വഹിക്കുന്നത്. ലോകസൗഹൃദത്തിെൻറ വേദിയാവുകയാണ് ഇൗ മേള.
ബ്രിട്ടീഷ് കൗൺസിൽ വക്താവ് സൽമാൻ ഖുറൈശി, സിയാദ് അൽ ഒബൈദി എന്നിവരുടെ നേതൃത്വത്തിലാണ് മേള. നയതന്ത്ര സമൂഹത്തിനിടയിലെ സൗഹൃദം ഉൗഷ്മളമാക്കുകയാണ് ഇൗ ടൂർണമെൻറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങിൽ സൽമാൻ ഖുറൈശി പറഞ്ഞു. വിഷൻ 2030^െൻറ ഭാഗമായി സൗദി അറേബ്യയിൽ യാഥാർഥ്യമാവുന്ന സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിന് പിന്തുണ നൽകുക കൂടി ഇതിെൻറ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിന്നേഴ്സിനുള്ള ട്രോഫിയുടെ പ്രകാശനം ഉദ്ഘാടനച്ചടങ്ങിൽ നടന്നു. ഇൗ മാസം അവസാനമാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.