എസ്.െഎ.ആർ ബോധവത്കരണ പരിപാടിയിൽ ഷാഫി കരുവാരകുണ്ട് സംസാരിക്കുന്നു
റിയാദ്: കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും എസ്.െഎ.ആർ ബോധവത്കരണവും നടത്തി. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ ഉദ്ഘാടനം ചെയ്തു. ‘ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും കേരള രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് സംസാരിച്ചു.
ഷാഫി കരുവാരകുണ്ട് എസ്.ഐ.ആർ വസ്തുതയും ആശങ്കകളും എന്ന വിഷയത്തിൽ സംസാരിച്ചു. സോഷ്യൽ മീഡിയകളിൽ വരുന്ന വാർത്തകളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശ്രദ്ധയോടെ കൈകാര്യംചെയ്ത് പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് എസ്.ഐ.ആറിനെ കുറിച്ചുള്ള സംശയ നിവാരണവും ചർച്ചയും നടന്നു.
ചടങ്ങിൽ സൗദി നാഷനൽ കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ ഹുസൈൻ വെട്ടത്തൂരിന് നൽകി നിർവഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി നടത്തിയ ഖാലിഫ് മാപ്പിള കലാമേളയിലെ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചവർക്കുള്ള സമ്മാന വിതരണം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുഹൈബ് പനങ്ങാങ്ങരയും പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം റഫീഖ് ഹസ്സൻ വെട്ടത്തൂരും വിതരണം ചെയ്തു.
മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ ജില്ല വൈസ് പ്രസിഡൻറ് മജീദ് മണ്ണാർമല, മണ്ഡലം കമ്മിറ്റി ചെയർമാൻ ഹംസ കാട്ടുപ്പാറക്ക് നൽകി പ്രകാശനം ചെയ്തു. സുലൈമാൻ വാഫി തെയ്യോട്ടുചിറ പ്രാർഥനക്ക് നേതൃത്വം നൽകി.
മണ്ഡലം പ്രസിഡൻറ് ഖമറുദ്ദീൻ ഏലംകുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബുഷൈർ ചെങ്ങോടൻ സ്വാഗതവും സിദ്ദിഖ് താഴേക്കോട് നന്ദിയും പറഞ്ഞു.
ജില്ല കെ.എം.സി.സി കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷരീഫ് അരീക്കോട്, മണ്ഡലം ഭാരവാഹികളായ ഹംസ കട്ടുപ്പാറ, ഷൗക്കത്ത് ബാലയിൽ, ഹുസൈൻ ഏലംകുളം, സിദ്ദിഖ് താഴെക്കോട്, ഹാരിസ് ആലിപ്പറമ്പ്, ഫൈസൽ മണ്ണാർമല, ഷരീഫ് തൂത, സെയ്ദാലിക്കുട്ടി വെട്ടത്തൂർ, ഹാരിസ് മൗലവി അമ്മിനിക്കാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.