ആമിന കുട്ടി
ജിദ്ദ: മലപ്പുറം സ്വദേശിനിയായ വയോധിക ജിദ്ദയിൽ നിര്യാതയായി. പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്റെ ഭാര്യ ആമിന കുട്ടി (66) ആണ് മരിച്ചത്.
ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്റസയിലെ ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്നു.
ഇസ്ലാഹി സെന്റർ നടത്തിയിരുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും ഇവർ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. മകൻ: അൽത്താഫുറഹ്മാൻ, മരുമകൾ: ജിഫ്ന. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.