അരാംകോയുടെ എട്ട്​ ശതമാനം ഓഹരികൾ പൊതുനിക്ഷേപ ഫണ്ടിന്

റി​യാ​ദ്​: ദേ​ശീ​യ പെ​​ട്രോ​ളി​യം ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ എ​ട്ട് ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കൈ​മാ​റും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി. കൈ​മാ​റ്റം സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ന്ന് ​പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ർ​ട്ട്‌​ഫോ​ളി​യോ ക​മ്പ​നി​ക​ളി​ലേ​ക്കു​ള്ള​താ​ണ്. അ​തി​നു​ശേ​ഷം അ​രാം​കോ​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഹ​രി​ക​ളു​ടെ ശ​ത​മാ​നം ക​മ്പ​നി​യു​ടെ മൊ​ത്തം ഓ​ഹ​രി​ക​ളു​ടെ 82.186 ശ​ത​മാ​ന​മാ​യി മാ​റു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​​ന്‍റെ വി​ഭ​വ​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ദി സം​രം​ഭ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് സൗ​ദി അ​രാം​കോ​യി​ലെ സ​ർ​ക്കാ​ർ ഓ​ഹ​രി​ക​ളു​ടെ ഒ​രു ഭാ​ഗം കൈ​മാ​റ്റം ചെ​യ്യു​ന്ന​തെ​ന്ന് കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നി​ത്​ സം​ഭാ​വ​ന ചെ​യ്യും. കൈ​മാ​റ്റ പ്ര​ക്രി​യ പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്‍റെ ആ​സ്തി​ക​ളും നി​ക്ഷേ​പ വ​രു​മാ​ന​വും പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ ഫ​ണ്ടി​​ന്‍റെ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക നി​ല​യും ക്രെ​ഡി​റ്റ് റേ​റ്റി​ങ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​നി​ക്ഷേ​പ ഫ​ണ്ട് പു​തി​യ മേ​ഖ​ല​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ത​ന്ത്ര​പ​ര​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​റി​വു​ക​ളും പ്രാ​ദേ​ശി​ക​വ​ത്ക്ക​രി​ക്കു​ന്ന​തും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

Tags:    
News Summary - Eight percent of Aramco shares to public investment fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.