ഈദുൽ ഫിത്വർ: രാജ്യത്ത് വിവിധ മേഖലകളിൽ കരിമരുന്ന് പ്രയോഗം

അബ്ദുറഹ്മാൻ തുറക്കൽ

ജിദ്ദ: ഈദുൽ ഫിത്ർ ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ മേഖലകളിൽ കരിമരുന്ന് പ്രയോഗം നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ പൊതുവിനോദ അതോറിറ്റി പുറത്തുവിട്ടു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പെരുന്നാളിന്‍റെ ആദ്യ ദിവസം മുതൽ ആകാശം മലരണിയുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാം. ജിദ്ദ ഒഴികെ എല്ലാ സ്ഥലങ്ങളിലും രാത്രി ഒമ്പതിനായിരിക്കും കരിമരുന്ന് പ്രയോഗം.

ജിദ്ദയിൽ രാത്രി 9.30ന് ആയിരിക്കും. റിയാദിൽ ബൊളിവാർഡ് സിറ്റി ഏരിയ, ബുറൈദയിൽ കിങ് അബ്ദുല്ല ദേശീയ പാർക്ക്, അൽഖോബാറിൽ കടൽ തീരം, ജിദ്ദയിൽ കോർണിഷ് റോഡിലെ ആർട്ട് പ്രൊമെനേഡ്, കിങ് അബ്ദുൽ അസീസ് റോഡ്, മദീനയിൽ കിങ് ഫഹദ് സെൻട്രൽ പാർക്ക്, അബഹയിൽ അൽസദ്ദ് പാർക്ക്, അൽബാഹയിൽ അമീർ ഹുസാം പാർക്ക്, നജ്റാനിൽ അമീർ ഹദ്ലൂൽ ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, ജീസാനിൽ ബീച്ച് നടപ്പാത, ഹാഇലിൽ അൽമഗ്വാ നടപ്പാത, അറാറിൽ അറാർ മാളിന് മുൻഭാഗത്തെ ഗാർഡൻ, സകാകയിൽ റബുഅ നടപ്പാത, തബൂക്കിൽ സെൻട്രൽ പാർക്ക്, റോഡ് ഗാർഡൻ എന്നിവിടങ്ങളാണ് കരിമരുന്ന് പ്രയോഗത്തിന് തിരഞ്ഞെടുത്ത സ്ഥലങ്ങൾ.

Tags:    
News Summary - Eid-ul-Fitr: The use of fireworks in various parts of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.