ജിദ്ദ: രാജ്യമെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. വിവിധ മേഖലകളിലൊരുക്കിയ ഇൗദുഗാഹുകളിലും പള്ളികളിലും നടന്ന ഇൗദ് നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പെങ്കടുത്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പള്ളികൾക്ക് പുറമെ ഇൗദ് നമസ്കാരത്തിന് പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിരുന്നു. കഹ്വയും ഇൗത്തപഴവും നൽകിയാണ് ചിലയിടങ്ങളിൽ നമസ്കരിക്കാനെത്തിയവരെ സ്വീകരിച്ചത്. ഖുതുബകളിൽ ഇബ്രാഹീം നബിയുടെയും ഇസ്മാഇൗൽ നബിയുടെയും ത്യാഗോജ്വല ജീവിതം സ്മരിച്ചു. ബലിയുടെ പ്രധാന്യവും ഇമാമുമാർ വിശ്വാസികളെ ഉണർത്തി.
മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന നമസ്കാരത്തിൽ സ്വദേശികളും വിദേശികളും തീർഥാടകരുമായി പതിനായിരങ്ങൾ പെങ്കടുത്തു. ൈശഖ് ഫൈസൽ ഗസാവി ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. ത്യാഗത്തിെൻറയും സമർപണത്തിെൻറയും പുണ്യകർമങ്ങളുടെയും സുദിനമാണ് ഇൗദുൽ അദ്ഹയെന്ന് ഹറം ഇമാം പറഞ്ഞു. ദൈവസ്മരണ, തക്ബീർ, ഇൗദ് നമസ്കാരം, ബലികർമം എന്നിവയാൽ ആ ദിവസം വേറിട്ടു നിൽക്കുന്നു. സ്നേഹത്തിെൻറയും െഎക്യത്തിെൻറയും ബന്ധങ്ങൾ ചാർത്തുന്നതിെൻറയും കൂടിച്ചേരലിെൻറയും സമാധാനത്തിെൻറയും ദിവസം കൂടിയാണ്. ലോക മുസ്ലിംകൾ മറ്റൊരു ദിവസത്തിലില്ലാത്തവിധം ഇൗ ദിവസം ഒരുമിച്ചു കൂടുന്നുണ്ട്. അതതു രാജ്യങ്ങളിലെ മുസ്ലിംകളും തക്ബീർ ചെല്ലുകയും പെരുന്നാൾ നമസ്കാരം നിർവഹിക്കുകയും ബലിയറുക്കുകയും ചെയ്യുന്നു. ബലിയിലൂടെ അല്ലാഹുവിലേക്ക് അടുക്കുകയാണ് വിശ്വാസികളെന്ന ബോധമുണ്ടാകണമെന്നും ഹറം ഇമാം പറഞ്ഞു. മദീന മസ്ജിദുന്നബവിയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുത്തു. ഖുതുബക്കും നമസ്കാരത്തിനും ശൈഖ് സ്വാലിഹ് ബിൻ മുഹമ്മദ് അൽബദീർ നേതൃത്വം നൽകി. ആയിരങ്ങളാണ് മസ്ജദുന്നബവിയിൽ സംഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.