Posted On
date_range Updated On
date_range ചെറിയപെരുന്നാളിെന വരവേൽക്കാൻ അൽ ജൗഫിലെ ഉദ്യാനങ്ങളൊരുങ്ങി
അൽജൗഫ്: ഇൗദുൽ ഫിത്വറിനെ വരവേൽക്കാൻ അൽജൗഫ് നഗരത്തിൽ വിപുലമായ ഒരുക്കം. നഗരത്തിലെ 77 പാർക്കുകളടെ അറ്റകുറ്റപ്പണികളും അലങ്കാരപ്പണികളും നഗരസഭ പൂർത്തിയാക്കി. മനോഹരമായ ഉദ്യാനങ്ങൾ പെരുന്നാളിെൻറ ആഹ്ലാദവുമായെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. സകാക്കയിലെ തെരുവുകളും ചത്വരങ്ങളും നവീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വഴിവിളക്കുകളും അലങ്കാരവിളക്കുകളും പ്രവർത്തന സജ്ജമാക്കി. ആയിരക്കണക്കിന് കുടുംബങ്ങളാണ് പെരുന്നാളിെൻറ ആഹ്ലാദം പങ്കിടാനും വിശ്രമിക്കാനും നഗരത്തിലെ ഉദ്യാനങ്ങളിലെത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.