സൗദിയിൽ ഈദ് നമസ്കാരം സൂര്യോദയത്തിന്​ 15 മിനിറ്റിന് ശേഷം

യാംബു: ബലിപ്പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും തയാറെടുപ്പുകൾ പൂർത്തികുന്നു. സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും ഈദ് നമസ്കാരം.

ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചുള്ള സമയം ഓരോ സ്ഥലങ്ങളിലും പാലിക്കണമെന്നും ബലിപ്പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും കൂടി 15 മിനിറ്റാണ് ദൈർഘ്യം നിശ്ചയിച്ചിട്ടുള്ളതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

മതകാര്യ വകുപ്പിന് കീഴിൽ രാജ്യത്തുള്ള 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഈദ് നമസ്‌കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇസ്​ലാമിക കാര്യ മന്ത്രാലയം സമഗ്രമായ പദ്ധതിയാണ് നമസ്​കാരത്തിനായി ഇത്തവണ സ്വീകരിച്ചിട്ടുള്ളത്. നമസ്​കരിക്കാൻ ആളുകൾ പതിവായി വരാത്ത പള്ളികളെ ഒഴിവാക്കിയിട്ടുണ്ട്.

ഈദ് നമസ്കാരം നിർവഹിക്കാൻ സാധിക്കാത്തവരെയും ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെയും കണക്കിലെടുത്ത് എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർഥനകളും പ്രഭാഷണങ്ങളും നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Eid prayers in Saudi Arabia begin 15 minutes after sunrise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.