Representational Image

മഴയുള്ള പ്രദേശങ്ങളിൽ പെരുന്നാൾ നമസ്​കാരം പള്ളികളിൽ

റിയാദ്​: മഴക്ക്​ സാധ്യതയുള്ള നഗരങ്ങളടക്കമുള്ള പ്രദേശങ്ങളിൽ ഈദ്​ നമസ്​കാരം പള്ളിയിൽ നടത്തണമെന്ന് സൗദി​ മതകാര്യ വകുപ്പി​ന്‍റെ നിർദേശം. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പി​ന്‍റെ അടിസ്ഥാനത്തിലാണിത്​.

കാലാവസ്ഥ വകുപ്പി​ന്‍റെ അറിയിപ്പ്​ പിന്തുടരണമെന്നും മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈദ്​ നമസ്​കാരം തുറസ്സായ സ്ഥലങ്ങളിൽ നടത്താതെ പള്ളികളിൽ നടത്തിയാൽ മതിയെന്നും​ വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച്​ ഒാഫിസുകൾക്ക് വകുപ്പ്​ മന്ത്രി​ ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ നിർദേശം നൽകി. ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കുറച്ച്​ ദിവസമായി നേരിയതും കനത്തതുമായ തോതിൽ മഴ പെയ്യുന്നുണ്ട്​. അടുത്ത വ്യാഴാഴ്ച വരെ ഇത് തുടരുമെന്നാണ്​ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്​. 

Tags:    
News Summary - Eid prayers in mosques in rainy areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.