സൗദിയിൽ ബലിപെരുന്നാൾ 16ന്

റിയാദ്​: വ്യാഴാഴ്​ച ​സൗദിയിൽ ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായി. റിയാദിന്​ സമീപം ഹരീഖിലാണ്​ പിറ ദൃശ്യമായത്​. ഇതോടെ ഈ മാസം 16ന്​ ബലിപ്പെരുന്നാൾ ആയിരിക്കുമെന്ന്​ ഉറപ്പായി. വെള്ളിയാഴ്​ച ദുൽഹജ്ജ്​ ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും.

വ്യാഴാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി ​സുപ്രീം കോടതി രാജ്യവാസികളോട്​​ ആഹ്വാനം ചെയ്​തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല.

അതിന്​ ശേഷമാണ്​ ഹരീഖിൽനിന്ന്​ മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്​.

Tags:    
News Summary - eid al adha in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.