പി​ണ​റാ​യി വി​ജ​യ​െൻറ വീ​ട്ടി​ല്‍ ഇ.​ഡി ന​ട​ത്തി​യ റൈ​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ദ്ദ ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ.​ഡി റെ​യ്ഡ് രാ​ഷ്​​ട്രീ​യ ക​ള​ങ്കം; ജി​ദ്ദ​യി​ൽ ന​വോ​ദ​യ​യു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

ജി​ദ്ദ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ റെ​യ്ഡ് രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​െൻറ ച​രി​ത്ര​ത്തി​നേ​റ്റ ക​ള​ങ്ക​മാ​ണെ​ന്ന് ജി​ദ്ദ ന​വോ​ദ​യ. റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ദ്ദ ന​വോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​മാ​യി​ട്ടു​പോ​ലും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി​യാ​ണ് നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ജി​ദ്ദ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത്ത് മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ആ​യു​ധ​മാ​ക്കു​ന്ന കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​െൻറ ന​യം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​വും ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളും ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും നാ​ട്ടി​ൽ സ​മ​ര​രം​ഗ​ത്തു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജി​ദ്ദ ന​വോ​ദ​യ​യു​ടെ പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ട്ര​ഷ​റ​ർ സി.​എം. അ​ബ്​​ദു​ൽ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​െൻറ രാ​ഷ്​​ട്രീ​യ വേ​ട്ട​യാ​ട​ലി​നും നി​യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​മേ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ന​സ് ബാ​വ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ പാ​ണ്ടി​ക്കാ​ട്, സാ​ബു മ​മ്പാ​ട്, മാ​ജാ സാ​ഹി​ബ്, ബ​ഷീ​ർ മ​മ്പാ​ട്, റാ​സി​ക്ക്, ഫു​ല​യി​ൽ, ആ​ഷി​ക്ക്, മു​സാ​ഫി​ർ പാ​ണ​ക്കാ​ട്, രാ​മ​കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം, റി​യാ​സ്, ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സ്വാ​ഗ​ത​വും ഹ​സ​ൻ ഭാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ED raids political scandal; Navodaya's protest rally in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.