ഹഫറുൽ ബാത്വിൻ: പ്രവാസി സാംസ്കാരിക വേദി ഹഫറൽ ബാത്വിനിൽ ഈദ്^ ഓണം ആഘോഷം ഈണം ഫെസ്റ്റ് പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എച്ച്. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇരുവർക്കും സാജിദ് ആറാട്ടുപുഴ ഉപഹാരം നൽകി.
ബ്രൈറ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നു. ചടങ്ങിൽ ഹഫറിലെ സാമൂഹിക പ്രവർത്തകരായ ബാബ മഞ്ചേശ്വരം, നൗഷാദ് കൊല്ലം എന്നിവരെ പ്രസിഡൻറ് പൊന്നാടയണിയിച്ച് ആദരിച്ചു. സലാഹുദ്ദീൻ പകൽകുറി റിപ്പോർട്ട് അവതരിപ്പിച്ചു. രതീഷ് ദാമോദരൻ, ജോസ്,ഔസേഫ് പല്ലൻ, സാജൻ എന്നിവർ ആശംസ നേർന്നു. ഷഫീഖ് ഷാജഹാൻ സ്വാഗതവും സുബാഷ് കുമാർ നന്ദിയും പറഞ്ഞു .
ആനക്ക് വാൽവെക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങി വിവിധ മൽസര പരിപാടികളും സംഘടിപ്പിച്ചിരുന്നു. അറുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും ഒരുക്കിയിരുന്നു. ലിങ്കൺ, നൗഷാദ് മണ്ഡലം, രതീഷ്, സുധീഷ്, .പി.കെ അഹമദ് സുരേഷ് കുമാർ,ആലിക്കുട്ടി, നൗഷാദ് ട്രാവൽസ്, നൂഹ്മാൻ, അജിംഷ , അനൂപ്, മോഹനൻ,കുമാർ, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. വടംവലി മത്സരവും നടന്നു. ഈണം പരിപാടിയോടനുബന്ധിച്ച് ലഭിച്ച 111111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.