ആവേശം വിതറി ഫോര്‍മുല- ഇ കാറോട്ട മത്സരം; ഇന്ന്​ ഫൈനൽ

റിയാദ്​: രാജ്യത്തെ ആദ്യ ഫോര്‍മുല- ഇ കാറോട്ട മത്സരത്തിന് റിയാദില്‍ തുടക്കമായി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ​ ബിൻ സൽമാനൊപ്പം ലോകോത്തര താരങ്ങളും ആദ്യ റൗണ്ട് മത്സരങ്ങള്‍ കാണാനെത്തി. നേരിയ മഴയുടെ അകമ്പടിയിൽ ആവേശകരമായിര ുന്നു മത്സരം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫോര്‍മുല കാറോട്ട മത്സര സംഘാടകരും ഫുട്​ബാള്‍ താരം വെയ്ന്‍ റൂണി അടക്കമുള്ളവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
സൗദിയുടെ മല്‍സര വാഹനമായ ‘ജാഗ്വാര്‍ ഒന്ന്’ നിരത്തിലിറങ്ങി. ഇലക്ട്രിക്കല്‍ കാറുകളുടെ മത്സരം നടന്നത് പൗരാണിക നഗരമായ ദറഇയ്യയില്‍ സജ്ജമാക്കിയ ട്രാക്കിലായിരുന്നു‍. വനിതാ താരങ്ങളും ട്രാക്കിലിറങ്ങി. കാറോട്ട മത്സരത്തോടനുബന്ധിച്ച് നിരവധി സാംസ്കാരിക, വിനോദ പരിപാടികളും നടക്കുന്നുണ്ട്. കോടിക്കണക്കിന് റിയാലി​​​െൻറ വരുമാനമാണ് മത്സരം വഴി രാജ്യത്തിന്​ ലഭിക്കുക. വിദേശികളാണ്​ കൂടുതല്‍. മുന്നൂറ് റിയാലാണ് ഒരു ദിവസത്തെ പ്രവേശന ഫീസ്​. ഞായറാഴ്​ചയാണ്​ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.

Tags:    
News Summary - e koratta malsaram-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.