റിയാദ്: അന്താരാഷ്ട്ര കാറോട്ട മത്സരത്തിന്‍െറ സൗദി പതിപ്പ് ഡിസംബറില്‍ റിയാദില്‍ നടക്കുമെന്ന് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ അറിയിച്ചു. ഫോര്‍മുല ഇ എന്ന അന്താരാഷ്ട്ര കാർ റേസിങ്ങിെൻറ സൗദി വേദിക്ക് ‘ദറഇയ്യ ഇ’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ എ.ബി.ബിയുമായി സഹകരിച്ച് സൗദി ടൂറിസമാണ് ഇത് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40,000 പേര്‍ക്ക് ടൂറിസം വിസ അനുവദിക്കും.
വിദേശികള്‍ക്ക് വിസ നല്‍കുന്നതിന് സൗദി ടൂറിസം അതോറിറ്റിയുടെ കീഴില്‍ ‘ശാരിക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം ആരംരഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത രേഖയുമായി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഡിസംബറിലെ പരിപാടിക്ക് വിസ ലഭിക്കും. റിയാദ് നഗരത്തിലെ ഉലയയില്‍ നിന്ന് ഉദ്ഘാടന വേദിയായ ദറഇയ്യയിലേക്ക് ഫോര്‍മുല ഇ കാറോട്ടത്തിന് ഉപയോഗിക്കുന്ന വാഹനം ചൊവ്വാഴ്ച രാവിലെ ഓടിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.