Posted On
date_range Updated On
date_range മക്കയിലേക്ക് വ്യാജ പ്രവേശന കാർഡ്: നാലംഗസംഘം പിടിയിൽ
ജിദ്ദ: മക്കയിലേക്ക് പ്രവേശിക്കാൻ വ്യാജ കാർഡ് നിർമിക്കുന്ന സംഘം പൊലീസ് പിടിയിലായി. അറബ് രാജ്യക്കാരായ നാലംഗ സംഘമാണ് ബനീ മാലികിലെ ഒരു പഴയ വീട്ടിൽ വെച്ച് കുറ്റാനേഷണ വിഭാഗത്തിെൻറ പിടിയിലായത്.
ഹജ്ജുമായി ബന്ധപ്പെട്ട ജോലിക്കാരാണെന്ന വ്യജേന മക്കയിലേക്ക് ആളുകളെ കടത്താൻ തൊഴിൽ കാർഡുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
പ്രിൻറിങിനായി ഒരുക്കി വെച്ച ആയിരത്തോളം കാർഡുകളും ഹജ്ജ് സംഘത്തിലെ ജോലിക്കായുള്ള 200 കാർഡുകളും ബലിയുമായി ബന്ധപ്പെട്ട ജോലിക്കുള്ള 400 കാർഡും ഭക്ഷണ വിതരണ ജോലിക്കായുള്ള 300 ഒാളം ഹാജിമാരുടെ 600 കൈവളകളും പിടിച്ചെടുത്തതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.