??????????? ????????????????? ???????????

അതിർത്തിയിൽ വൻ മയക്കുമരുന്ന്​ വേട്ട; 15 പേർ പിടിയിൽ

റിയാദ്​: രാജ്യത്തേക്ക്​ മയക്കുമരുന്ന്​ കടത്താനുള്ള സംഘടിതശ്രമം അതിർത്തിരക്ഷാസേന തകർത്തു. 1,214 കിലോ മയക്കുമരുന്നും  22,010 ആംഫിറ്റമിൻ ഗുളികകളും പിടിച്ചെടുക്കുകയും 15 നുഴഞ്ഞുകയറ്റക്കാരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു. തെക്കൻ അതിർത്തി മേഖലയായിലാണ്​ സംഭവം. ജീസാൻ, നജ്​റാൻ, അസീർ പ്രദേശങ്ങളിൽ നിന്നായി ഒരാഴ്​ചകൊണ്ടാണ്​ ഇത്രയും പേരെ പിടികൂടിയത്​. ഇതിൽ 14 പേർ യമൻ പൗരൻമാരാണ്​. ഒരാൾ എത്യോപ്യക്കാരനും. 
മക്ക റീജനിലെ അല്ലീതിലും അതിർത്തി രക്ഷാസേന മയക്കുമരുന്ന്​ കടത്ത്​ നീക്കം തടഞ്ഞിരുന്നു. നാവിക പ​ട്രോളിങ്​ സംഘമാണ്​ ഇവിടെ ഇട​െപട്ടത്​. ബോട്ടിലെത്തിയ യമൻ സ്വദേശിയിൽ നിന്ന്​ 251 കിലോ മയക്കുമരുന്നും ആംഫിറ്റമിൻ ഗുളികകളും പിടിച്ചെടുത്തു. 
Tags:    
News Summary - drugs-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.