ജിദ്ദ: ജീസാൻ പ്രവിശ്യയിൽ കടൽ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്തു. നാലുപേരെ അറസ്റ്റ് ചെയ്തു. 128 കിലോ ഹഷീഷ് ഇവരിൽ നിന്ന് പിടികൂടി. യമൻ തീര മേഖലയിൽ നിന്ന് ജീസാനിലെ ബെയ്ശ് ഡിസ്ട്രിക്ടിലേക്കാണ് സംഘം ബോട്ടിൽ വന്നതെന്ന് തീരരക്ഷാസേന വക്താവ് കേണൽ സാഹിർ ബിൻ മുഹമ്മദ് അൽ ഹാർബി പറഞ്ഞു.
സൗദി തീരരക്ഷാ സേനയുടെ ബോട്ടുകൾ അടുത്തെത്തിയപ്പോൾ അതിവേഗത്തിൽ ഒാടിച്ച് രക്ഷപ്പെടാൻ ഇവർ ശ്രമിച്ചിരുന്നു. പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കരക്കെത്തിച്ച് ബോട്ട് പരിശോധിച്ചപ്പോഴാണ് ഹഷീഷ് കണ്ടെത്തിയത്. പിടിയിലായ നാലുപേരും യമനികളാണ്. അതിനിെട, രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാെരന്ന് കണ്ടെത്തിയ ജോർഡാനിയൻ പൗരെൻറയും സൗദി സ്വദേശിയുടെയും വധശിക്ഷ കഴിഞ്ഞ ദിവസം തബൂക്കിൽ നടപ്പാക്കി. സൗദ് ബിൻ ഫുറൈജ് അൽ ഉമൈരിയാണ് സൗദി സ്വദേശി. ഹംസ മുഹമ്മദ് ദാവൂദ് അൽ ഖാത്തിബ് എന്നാണ് ജോർഡാൻ പൗരെൻറ പേര്. കീഴ്കോടതി വിധിച്ച ശിക്ഷ അപ്പീൽകോടതി ശരിവെച്ചതിനെ തുടർന്ന് രാജകീയ ഉത്തരവ് വഴിയാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.