ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു

ജിദ്ദ: ജിദ്ദയിൽ കുടുംബ സംഗമത്തിനിടെ മലയാളി വിദ്യാര്‍ഥിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി പൊയിൽതൊടുക അബ്ദുൽ ലത്തീഫി​​​​െൻറ മകള്‍ ഫിദ (14) ആണ് മരിച്ചത്. ജിദ്ദയിലെ മവാരിദ്​ സ്കൂളിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. 

ശനിയാഴ്ച രാത്രി റിഹേലയിൽ നടന്ന കൊടുവള്ളി കെ.എം.സി.സി കുടുംബ സംഗമത്തിനിടെയാണ് അപകടം. കുട്ടികള്‍ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡൻറും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറുമായ അബ്്ദുൽ ലത്തീഫി​​​െൻറ നാലു മക്കളില്‍ മൂത്ത കുട്ടിയാണ് ഫിദ. മാതാവ്​: ജസ്‌ലി. സഹോദരങ്ങൾ : ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ. സുലൈമാനിയയിലെ ആശുപത്രിയിലുള്ള മൃതദേഹം മക്കയില്‍ ഖബറടക്കും. 

Tags:    
News Summary - drowning death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.