മക്ക: ആവശ്യമുള്ള തീർഥാടകർക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും എത്തിക്കാൻ ഡ്രോണുകളും ഹെലികോപ്ടകളും ഉപയോഗിക്കും. ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നുബ്കോ’യുമായി സഹകരിച്ചാണിത്.
ഓരോ ഹജ്ജ് സീസണിലും നൂതന സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കുന്നത്. ഈ വർഷം സർജിക്കൽ റോബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഹജ്ജ് സീസണിലാണ് ആദ്യമായി മെഡിക്കൽ വിതരണ സംവിധാനത്തിന് ഡ്രോണുകൾ അവതരിപ്പിച്ചത്. നാഷനൽ യൂനിഫൈഡ് പ്രൊക്യുർമെൻറ് കമ്പനി ഫോർ മെഡിസിൻസ്, മെഡിക്കൽ എക്യുപ്മെൻറ് ആൻഡ് സപ്ലൈസ് കേന്ദ്രങ്ങളിൽ നിന്ന് ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിനാണ് ഈ ഡ്രോണുകൾ ഉപയോഗിച്ചത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അറഫയിൽ മൂന്നും മിനായിൽ മൂന്നും പ്രധാന മെഡിക്കൽ സ്ഥാപനങ്ങളിൽ ഈ ഡ്രോണുകൾ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.