കാർ ഷോറൂമുകളിൽ വനിതകളുടെ തിരക്ക്​

ജിദ്ദ: വനിത ഡ്രൈവിങ്​ തുടങ്ങിയ ശേഷം സൗദി അറേബ്യയിലെ കാർ ഷോറൂമുകളിൽ വലിയ തിരക്ക്​. വനിതകൾക്കായി മിക്ക ഷോറൂമുകളു​ം പ്രത്യേക ഹെൽപ്​ ഡെസ്​കുകൾ സ്​ഥാപിച്ചിട്ടുണ്ട്. സൗദി സമൂഹത്തിൽ വന്ന ഇൗ മാറ്റത്തി​​െൻറ അനുരണനങ്ങൾ അറിയാൻ പല ഏജൻസികളും അഡ്വൈസറി ബോർഡുകൾ സ്​ഥാപിക്കുകയും പ്രത്യേക സർവേകൾ നടത്തുകയും ചെയ്യുന്നു. ഇൻഷുറൻസ്​, മെയിൻറനൻസ്​, കാർ അക്​സസറീസ്​ തുടങ്ങിയ രംഗങ്ങളിലും ചലനം ഉണ്ടായിട്ടുണ്ട്​. 

ചില ഏജൻസികൾ വനിത ഷോറൂമുകളും തുറന്നു. വനിതകളെ സ്വീകരികാൻ പ്രത്യേക പരിശീലനം നേടിയ സൗദി വനിതകളെയും ഷോറൂമുകളിൽ നിയമിച്ചു. വനിതകൾക്ക്​ കാർ ഒാടിച്ചുനോക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്​. മിക്ക വനിതകളും കാർ തെരഞ്ഞെടുക്കു​േമ്പാൾ സുരക്ഷക്കാണ്​ മുൻഗണന നൽകുന്നത്​. അപകടങ്ങളിൽ നിന്ന്​ പരമാവധി സംരക്ഷണം നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ ഉള്ള കാറുകൾക്കാണ്​ ഡിമാൻഡ്​. സീറ്റ്​ ബെൽറ്റ്​, എയർബാഗ്​ തുടങ്ങിയ കാര്യങ്ങൾ അവർ പ്രത്യേകം ചോദിച്ച്​ അറിയുന്നു. മിക്ക കമ്പനികളും വനിതകൾക്കായി പ്രത്യേക വിൽപനാനന്തര സേവന പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.