മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസി​െൻറ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസി​െൻറ മലയാളിയായ ഡ്രൈവർ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണുമരിച്ചു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്ത് ബസ്​ ഒതുക്കിനിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ബസിൽ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പി​െൻറ ബസ് ഡ്രൈവര്‍ കോഴിക്കോട്​ തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്. റിയാദിൽനിന്ന് ബസ്​ നിറയെ തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സന്ദർശനവും നടത്തി മടങ്ങു​േമ്പാൾ ഹൈവേയിൽ ഉഖ്​ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ്​ സംഭവം. റിയാദിൽന്ന്​ 560 കിലോമീറ്ററകലെയാണ്​ ഈ സ്ഥലം.

ഇവിടെയെത്തിയപ്പോൾ ഡ്രൈവർക്ക്​ ശാരീരികമായി അസ്വസ്ഥതകളുള്ളതായും ബസി​െൻറ നിയ​ന്ത്രണം നഷ്​ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക്​ മനസിലായി. ഉടൻ അദ്ദേഹം അതിസാഹസികമായി ബസി​െൻറ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബസ്​ ഹൈവേയുടെ വശത്തേക്ക്​ ഒതുക്കിനിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു. ഉടൻ ഉഖ്​ലതുസുഖൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. യാത്രക്കാരെല്ലാം സുരക്ഷിതരാണ്​.

Tags:    
News Summary - driver of the bus carrying Malayali Umrah pilgrims collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.